ഇഷാന്‍ കിഷന് മുന്നില്‍ സഞ്ജു-രോഹൻ ഷോ, വെടിക്കെട്ട് സെഞ്ചുറി, വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളം

Published : Jan 03, 2026, 04:26 PM IST
Sanju Samson-Rohan Kunnummal

Synopsis

തുടക്കം മുതല്‍ തകര്‍ത്തടിച്ച രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ വിജയത്തിന് അടിത്തറയിട്ടത്. സഞ്ജുവിനെ കാഴ്ചക്കാരനാക്കി രോഹന്‍ തകര്‍ത്തടിച്ചപ്പോള്‍ കേരളം അതിവേഗം കുതിച്ചു.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ജാർഖണ്ഡിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണിന്‍റെയും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 പന്തില്‍ 124 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ്‍ 95 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ വിജയവര കടത്തി. അ‍ഞ്ച് മത്സരങ്ങളില്‍ കേരളത്തിന്‍റെ മൂന്നാം ജയമാണിത്. സ്കോര്‍ ജാര്‍ഖണ്ഡ് 50 ഓവറില്‍ 311-7, കേരളം 42.3 ഓവറില്‍ 313-2.

കത്തിക്കയറി രോഹന്‍, പിന്തുണയുമായി സഞ്ജു 

തുടക്കം മുതല്‍ തകര്‍ത്തടിച്ച രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ വിജയത്തിന് അടിത്തറയിട്ടത്. സഞ്ജുവിനെ കാഴ്ചക്കാരനാക്കി രോഹന്‍ തകര്‍ത്തടിച്ചപ്പോള്‍ കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡ് അതിവേഗം കുതിച്ചു. രോഹന് മികച്ച പിന്തു നല്‍കിയ സഞ്ജുവും ക്രീസിലുറച്ചതോടെ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ജാര്‍ഖണ്ഡ് നായകന്‍ ഇഷാന്‍ കിഷന് റണ്ണൊഴുക്ക് തടയാനായില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 25.2 ഓവറില്‍ 212 റണ്‍സെടുത്തപ്പോഴെ കേരളം വിജയം ഉറപ്പിച്ചിരുന്നു. 

8 ഫോറും 11 സിക്സും പറത്തി 78 പന്തില്‍ 124 റണ്‍സെടുത്ത രോഹനെ മടക്കി വികാസ് സിംഗ് കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നാലെ സഞ്ജുവും തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ കേരളത്തിന്‍റെ സമ്മര്‍ദ്ദമകന്നു. 90 പന്തിലാണ് സഞ്ജു സെഞ്ചുറി തികച്ചത്. 95 പന്തില്‍ 9 ഫോറും മൂന്ന് സിക്സും പറത്തിയ സഞ്ജു സ്കോര്‍ 248ല്‍ നില്‍ക്കെ പുറത്തായെങ്കിലും ബാബാ അപരാജിതും(49 പന്തില്‍ 41), വിഷ്ണു വിനോദും(33 പന്തില്‍ 40) ചേര്‍ന്ന് കേരളത്തിന്‍റെ വിജയം പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് കുമാര്‍ കുഷാഗ്രയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തത്. 137 പന്തില്‍ 143 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുമാര്‍ കുഷാഗ്രയായിരുന്നു ജാര്‍ഖണ്ഡിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

62 പന്തില്‍ 66, പിന്നാലെ തുടര്‍ച്ചയായി 5 സിക്സ് ഒരു ഫോര്‍, 68 പന്തില്‍ സെഞ്ചുറി തികച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ
ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ വൈഭവ് സൂര്യവന്‍ഷിക്ക് നിരാശ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ തുടക്കം പാളി