കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നയിക്കാന്‍ സാംസണ്‍ ബ്രദേഴ്‌സ്; സഞ്ജു ഉപനായകന്‍, സാലി ടീമിനെ നയിക്കും

Published : Jul 15, 2025, 12:22 PM IST
Sali and Sanju

Synopsis

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സാലി സാംസണ്‍ നയിക്കും.

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ, സാലി സാംസണ്‍ നയിക്കും. അനുജന്‍ സഞ്ജു സാംസനാണ് വൈസ് ക്യാപ്റ്റന്‍. ഈ സീസണിലെ താര ലേലത്തില്‍ ഏറ്റവും വിലയേറിയ താരമാണ് സഞ്ജു സാംസണ്‍. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇന്ത്യന്‍ താരമായ സഞ്ജുവിനെ ടീമില്‍ എത്തിച്ചത്. അടിസ്ഥാന വിലയായ എഴുപത്തയ്യായിരം രൂപയാണ് സാലിയുടെ പ്രതിഫലം. ടീം ഉടമ സുഭാഷ് ജി. മാനുവലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചത്.

ആദ്യമായാണ് സഞ്ജു കെസിഎലിന്റെ ഭാഗമാകുന്നത്. കഴിഞ്ഞസീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി. കെ.എം. ആസിഫ്, വിനൂപ് മനോഹരന്‍, അഖിന്‍ സത്താര്‍, ജെറിന്‍ പി.എസ്., ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, നിഖില്‍ തോട്ടത്ത് തുടങ്ങിയവരും ടീമിലുണ്ട്. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൊച്ചിയുടെ വലിയ തുകയ്ക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു.

 

 

അഞ്ച് ലക്ഷത്തില്‍ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. എങ്കിലും തൃശൂര്‍ ടൈറ്റന്‍സ് വിട്ടുകൊടുത്തില്ല. 25 ലക്ഷം ഓഫര്‍ ചെയ്ത് താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലൂ ടൈഗേഴ്സ് 26.80 രൂപയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ആദ്യ കെസിഎല്ലില്‍ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്റെ വരവ് ലീഗിന് ഉണര്‍വാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. സച്ചിന്‍ ബേബി നായകനായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍