സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Published : Sep 18, 2026, 07:22 PM IST
Sanju Samson

Synopsis

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു. മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പദ്ധതിയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍. സഞ്ജുവും മുഖ്യമന്ത്രി രേഖാ ഗുപ്തയും ചേര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി. ഡല്‍ഹി സര്‍ക്കാരിന്റെ യുവ ശാക്തീകരണ പദ്ധതികളുടേയും എഐ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും ഒക്കെ പ്രവര്‍ത്തനങ്ങള്‍ ജന്‍ കൗശല്‍ ക്രേന്ദ്രയിലൂടെയാണ് നടക്കുക. ഡല്‍ഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പോസ്റ്റര്‍ പുറത്തിറക്കി.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഷാലിമാര്‍ ബാഗില്‍ ജന്‍ കൗശല്‍ കേന്ദ്രയുടെ കീഴില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനായുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തില്‍ ഒരു കോടി പേരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സഞ്ജുവിന്റെ വീഡിയോ സന്ദേശവുമുണ്ടാകും.

സഞ്ജുവിനെ ജന്‍ കൗശല്‍ കേന്ദ്ര ബ്രാന്‍ഡ് അംബാസഡറാക്കിയതിലൂടെ യുവാക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിലയിരുത്തല്‍.അഫ്ഗാനിസ്ഥാനുമായി നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നു മത്സരങ്ങളുടേയും വിജയത്തിന് പിന്നാലെയാണ് സഞ്ജു ഡല്‍ഹി സര്‍ക്കാരിന്റെ യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്‍വയ് ദ്രാവിഡും ആര്യവീര്‍ സെവാഗും തിളങ്ങി; അണ്ടര്‍ 19 ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം
അരമണിക്കൂറില്‍ അഫ്ഗാൻ തീര്‍ന്നു, രോഹിതും! ഡല്‍ഹിയില്‍ അഭിഷേക് ശര്‍മയുടെ തൂഫാൻ