
പാലക്കാട്: അഞ്ച് ദിവസത്തെ ഇടവേള ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാംപ് വിട്ട സഞ്ജു സാംസണ്‍ നിലവില്‍ കേരളത്തിലാണുള്ളത്. വലിയ ആര്‍പ്പുവിളിയോടെ ചെന്നൈ ചെന്നൈയിലെത്തിയ സഞ്ജുവിന് കളിച്ച മൂന്ന് മത്സരങ്ങളിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒരു ജയം പോലും നേടാനാവാതെ അവസാന സ്ഥാനത്താണിപ്പോള്‍ ചെന്നൈ. വരും മത്സരങ്ങളില്‍ സഞ്ജു ഫോമിലെത്തുമെന്നാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ. ഇതിനിടെയാണ് സഞ്ജു കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.
ഇതിനിടെ ഹൃദയസ്പര്‍ശമായ ഒരു സംഭവമുണ്ടായി. പാലക്കാടുള്ള ഒരു ആരാധകന് സഞ്ജുവിനെ നേരിട്ടു കാണാനും സെല്‍ഫിയെടുക്കാനും മാത്രമല്ല, താരത്തിന്റെ കയ്യില്‍ നിന്ന് ഒരു പുത്തന്‍ ഫോണ്‍ സമ്മാനമായി ലഭിക്കാനും അവസരം ലഭിച്ചു. കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രത്തിനടുത്ത് തിരുത്തിന്മേല്‍ ശബരീഷിന് ആ ഭാഗ്യം ലഭിച്ചത്. സഞ്ജുവിനെ കണ്ടതിനെ കുറിച്ച് ശബരീഷ് ഇന്‍സ്റ്റ്ഗ്രാമിലിട്ട പോസ്റ്റിന്റെ പൂര്‍ണരൂപം...
'God gift day
07/04/2026
വൈകുന്നേരം കളിക്കാന്‍ വേണ്ടി മംഗലംകുന്നു ഗ്രൗണ്ടിലേക്ക് കടമ്പഴിപ്പുറത്തു നിന്നും ബൈക്കില്‍ പോവുകയായിരുന്നു ഞാനും മണിയും.. പഞ്ചാപാടം സ്‌കൂള്‍ ബസ് സ്റ്റോപ്പ് കഴിഞു സൈഡില്‍ ഒതുക്കി നിര്‍ത്തിയ ഒരു പുതിയ Range Rover കാര്‍ ശ്രദ്ധിച്ചു നോക്കിയപ്പോ അതില്‍ വീഡിയോ കാള്‍ ചെയ്തു ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നു നമ്മുടെ സ്വന്തം @imsanjusamson ബൈക്ക് തിരിച്ചു കാര്‍ അടുത്തേക്ക് വന്നപ്പോ ഒരു മിനിറ്റ് കാള്‍ ചെയ്ക്കയാണ് എന്ന് പറഞ്ഞു.. കാള്‍ കട്ട് ചെയ്തതിനു ശേഷം ഫോട്ടോ എടുക്കണോ എന്ന് ചോദിച്ചു വേണം എന്ന് ഞാന്‍ പറഞ്ഞ് ഞാന്‍ ഫോണ്‍ എടുത്തു എന്റെ ഫോണ്‍ Samsung S22 Ultra update ചെയ്തപ്പോ ഡിസ്‌പ്ലേ യില്‍ ലൈന്‍ വന്ന ഒരു ഫോണ്‍ ആയിരുന്നു.. അത് കണ്ട സഞ്ജു ചേട്ടന്‍ ഒരു മിനിറ്റ് പറഞ്ഞ് കാര്‍ നിന്നും ഇറങ്ങി ടിക്കി തുറന്നു അതില്‍ നിന്നും എനിക്ക് ഒരു ഫോണ്‍ എടുത്തു തന്നു പറഞ്ഞു... നിന്റെ ഫോണ്‍ ഡിസ്‌പ്ലേ കംപ്ലയിന്റ് ഉള്ളത് അല്ലെ ഇത് നീ എടുത്തോ എന്ന് പറഞ്ഞ് അഹ് ഫോണ്‍ എനിക്ക് തന്നു...' ശബരീഷ് കുറിച്ചിട്ടു.
കോഴിക്കോട്ട് നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ മുണ്ടൂര്‍-തൂത പാതയില്‍ പുഞ്ചപ്പാടം സ്‌കൂളിനു സമീപം ഫോണ്‍ ചെയ്യാന്‍ വണ്ടി നിര്‍ത്തിയതായിരുന്നു സഞ്ജു. ഫോണ്‍ ഡിസ്‌പ്ലേ കേടായല്ലോയെന്നു പറഞ്ഞ് സഞ്ജു തന്റെ വണ്ടിയുടെ പിന്‍വശം തുറന്ന് 40,000 രൂപയോളം വിലയുള്ള പുത്തന്‍ ഫോണ്‍ സമ്മാനിക്കുകയായിരുന്നുവെന്ന് ശബരീഷ് പറഞ്ഞു. കുശലം പറഞ്ഞ് സഞ്ജു യാത്ര തുടര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!