ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം; സഞ്ജു സാംസണ്‍ ഏകദിന ജേഴ്‌സിയില്‍

By Web TeamFirst Published Nov 9, 2020, 4:57 PM IST
Highlights

നേരത്തെ ടി20 ടീമില്‍ കളിച്ചിരുന്നു. ഓസ്‌ട്രേലിയേക്കുള്ള ടി20 ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഏകദിനത്തിനുള്ള വിക്കറ്റ് കീപ്പറെ പ്രഖ്യാപിച്ചിരുന്നില്ല.

മുംബൈ: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലാണ് സഞ്ജു കളിക്കുക. ആദ്യമായിട്ടല്ല സ‍ഞ്ജു ഏകദിന ടീമിലെത്തുന്നത്. 2014ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില‍ും കളിക്കാന്‍ സാധിച്ചിരുന്നില്ല.  നേരത്തെ ടി20 ടീമില്‍ സഞ്ജു കളിച്ചിരുന്നു.  ഓസ്‌ട്രേലിയേക്കുള്ള ടി20 ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഏകദിനത്തിനുള്ള വിക്കറ്റ് കീപ്പറെ പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കെ എല്‍ രാഹുലിന്റെ ബാക്ക് അപ്പ് കീപ്പറായിട്ടാണ് സഞ്ജു ടീമിലെത്തിയത്. യുവകീപ്പര്‍ ഋഷഭ് പന്തിനെ ടെസ്റ്റില്‍ മാത്രമാണ് പരിഗണിച്ചത്. 

Updates - India’s Tour of Australia

The All-India Senior Selection Committee met on Sunday to pick certain replacements after receiving injury reports and updates from the BCCI Medical Team.

More details here - https://t.co/8BSt2vCaXt pic.twitter.com/Ge0x7bCRBU

— BCCI (@BCCI)

പര്യടനത്തിനായി നവംബര്‍ 11നോ 12നോ ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ആദ്യ ഏകദിനം നവംബര്‍ 27ന് നടക്കും. ഡിസംബര്‍ 17ന് അഡ്ലെയ്ഡില്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും. 

ഏകദിന ടീം: വിരാട് കോലി (ക്യാപറ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍).

click me!