'സഞ്ജു സാംസൺ ബാബർ അസമിനെക്കാള്‍ കേമൻ', പാക് ടെലിവിഷന്‍ ചര്‍ച്ചയില്‍ അവതാരകനുമായി പൊരിഞ്ഞ തര്‍ക്കം

Published : Feb 10, 2026, 12:04 PM IST
Sanju Samson-Babar Azam

Synopsis

ടി20 ലോകകപ്പിനിടെ സഞ്ജു സാംസണാണോ ബാബർ അസമാണോ മികച്ച താരമെന്നതിനെച്ചൊല്ലി പാക് ടെലിവിഷൻ ചർച്ചയിൽ വൻ തർക്കം. 

കറാച്ചി: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഓപ്പണറായ മലയാളി താരം സഞ്ജു സാംസണെച്ചൊല്ലി പാക് ടെലിവിഷൻ ചര്‍ച്ചയില്‍ പൊരിഞ്ഞ തര്‍ക്കം. പാക് ടെലിവിഷൻ ചാനലായ ജിടിവി ന്യൂസിലാണ് സഞ്ജുവിനെയും ബാബറിനെയും താരതമ്യം ചെയ്ത് അവതാരകനും ചര്‍യില്‍ പങ്കെടുത്ത അതിഥിയും ചേര്‍ന്ന് തര്‍ക്കക്കിലേര്‍പ്പെട്ടത്.

സഞ്ജു സാംസണ്ർ ബാബര്‍ അസമിനെക്കാള്‍ കേമനാണെന്നും ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ സഞ്ജു നിര്‍ണായക പ്രകടനമാണ് പുറത്തെടുത്തതെന്നും അതിഥിയായി എത്തിയയാള്‍ പറഞ്ഞത് അവതാരകനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ രൂക്ഷമായ വാക് പോരാണ് നടന്നത്. ഒടുവില്‍ താനിനി ചര്‍ച്ച അവതരിപ്പിക്കില്ലെന്ന് വരെ അവതരാരകന് പറയേണ്ടിവന്നു.

 

ഇരുവരും തമ്മില്‍ സഞ്ജുവിനെച്ചൊല്ലി തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാണ്. ലോകകപ്പ് ടീമിലുള്‍പ്പെട്ടെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് സഞ്ജു സാംസണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തകര്‍ത്തടിച്ച ഇഷാന്‍ കിഷനെയാണ് ആദ്യ മത്സരത്തില്‍ ഓപ്പണറാക്കിയത്. നമീബിയക്കെതിരായ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന കാര്യം ഉറപ്പില്ല.

അതേസമയം ബാബര്‍ അസമാകട്ടെ ടി20യില്‍ മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണിപ്പോള്‍. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ പാകിസ്ഥാന്‍ വിറച്ചു ജയിച്ചെങ്കിലും 18 പന്തില്‍ 15 റൺസ് മാത്രമാണ് ബാബര്‍ നേടിയത്. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് അമേരിക്കയെ ആണ് നേരിടുക. ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവില്ല; കർശന നിയന്ത്രണവുമായി ബിസിസിഐ
നല്ല കുട്ടിയായിട്ടും കിഷനോട് കനിവില്ല, അഗാർക്കറോടുള്ള പോര് ഷമിക്ക് വിനയായി, സര്‍ഫറാസിന് പാരയായത് ഗംഭീറിന്‍റെ ഇഷ്ടക്കേട്