അവനില്ലായിരുന്നെങ്കില്‍ മത്സരത്തിലെ താരം ഞാനാവില്ലായിരുന്നു! മറ്റൊരു താരത്തിന്റെ പേര് തുറന്ന് പറഞ്ഞു സഞ്ജു

Published : Mar 24, 2024, 08:54 PM ISTUpdated : Mar 24, 2024, 09:00 PM IST
അവനില്ലായിരുന്നെങ്കില്‍ മത്സരത്തിലെ താരം ഞാനാവില്ലായിരുന്നു! മറ്റൊരു താരത്തിന്റെ പേര് തുറന്ന് പറഞ്ഞു സഞ്ജു

Synopsis

22 റണ്‍സ് മാത്രം വിട്ടുകൊടുത്ത സന്ദീപ് കെ എല്‍ രാഹുലിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇതോടെയാണ് സന്ദീപിനെ പ്രകീര്‍ത്തിച്ച് സഞ്ജു രംഗത്തെത്തിയത്.

ജയ്പൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ വിജയത്തിന് ശേഷം രാജസ്ഥാന്‍  റോയല്‍സ് പേസര്‍ സന്ദീപ് ശര്‍മയെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. രാജസ്ഥാന്റെ വിജയത്തില്‍ സന്ദീപിന്റെ മൂന്ന് ഓവറാണ് നിര്‍ണായകമായിരുന്നത്. 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത സന്ദീപ് കെ എല്‍ രാഹുലിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇതോടെയാണ് സന്ദീപിനെ പ്രകീര്‍ത്തിച്ച് സഞ്ജു രംഗത്തെത്തിയത്. മത്സരത്തിലെ താരമാവേണ്ടത് സന്ദീപ് ആയിരുന്നുവെന്ന് സന്ദീപ് ആയിരുന്നുവെന്ന് സഞ്ജു വ്യക്താക്കി.

മത്സരശേഷം സഞ്ജു പറഞ്ഞതിങ്ങനെ... ''ക്രീസില്‍ സമയം ചെലവഴിക്കുന്നത് എല്ലായ്‌പ്പോഴും ആസ്വദിക്കാറുണ്ട്. മത്സരം വിജയിക്കുകകൂടി ചെയ്യുമ്പോള്‍ അത് കൂടുതല്‍ സവിശേഷമാകുന്നു. ക്രീസില്‍ നില്‍ക്കാന്‍ സംഗ എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു. ഞാന്‍ 10 വര്‍ഷമായി ഐപിഎല്‍ കളിക്കുന്നു. കൂടുതല്‍ തിരിച്ചറിവ് എനിക്ക് ഉണ്ടാവണം. ഞാന്‍ കൂടുതല്‍ സമയം ചിലവഴിക്കണമെന്നും സാഹചര്യങ്ങള്‍ മനസ്സിലാക്കണമെന്നും കരുതുന്നു. അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിക്കുന്നതും എന്നെ സഹായിച്ചു. ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ ഏകദിന മത്സരങ്ങള്‍ എന്നെ സഹായിച്ചിരുന്നു.'' സഞ്ജു പറഞ്ഞു.

സന്ദീപിനെ കുറിച്ച് സഞ്ജുവിന്റെ വാക്കുകള്‍.. ''പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സന്ദീപിന് നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ ആ മൂന്ന് ഓവര്‍ എറിഞ്ഞില്ലെങ്കില്‍ എനിക്ക് പുരസ്‌കാരം ലഭിക്കുമായിരുന്നില്ല. സന്ദീപിനെ വേദിയിലേക്ക് വിളിക്കാന്‍ എനിക്ക് തോന്നുന്നു. മത്സരശേഷം അശ്വിന്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. സന്ദീപിന്റെ കണ്ണുകളിലും ശരീരഭാഷയിലും ആത്മവിശ്വാസമുണ്ടായിരുന്നു.'' സഞ്ജു കൂട്ടിചേര്‍ത്തു.

തീരുമാനങ്ങളെല്ലാം പക്കാ! എന്തൊരു ക്യാപ്റ്റന്‍സി; സഞ്ജുവിന്റെ നേതൃപാടവത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. സഞ്ജു 52 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം