രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചെന്ന് മാത്രമല്ല, ഫീല്‍ഡിംഗിലെ തീരുമാനങ്ങളും നിര്‍ണായകമായി.

ജയ്പൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. സഞ്ജു 52 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. കെ എല്‍ രാഹുല്‍ (44 പന്തില്‍ 58), നിക്കൊളാസ് പുരാന്‍ (41 പന്തില്‍ പുറത്താവാതെ 64) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചെന്ന് മാത്രമല്ല, ഫീല്‍ഡിംഗിലെ തീരുമാനങ്ങളും നിര്‍ണായകമായി. ബൗളിംഗ് റൊട്ടേഷനാണ് ക്രിക്കറ്റ് ആരാധകര്‍ എടുത്തുപറയുന്നത്. മാത്രമല്ല, സന്ദീപ് ശര്‍മയെ ഉപയോഗിച്ച രീതിയും മികച്ചതായി. യഥാര്‍ത്ഥത്തില്‍ രാജസ്ഥാന്റെ തുറുപ്പ്ചീട്ടായിരുന്നു സന്ദീപ്. 15-ാം ഓവറിലാണ് സന്ദീപ് ആദ്യമായി പന്തെറിയാനെത്തുന്നത്. രാഹുലിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതും സന്ദീപ് തന്നെ. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്. സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ കൃത്യസമയത്ത് ഉപയോഗിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. സഞ്ജുവിനെ പ്രകീര്‍ത്തിക്കുന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് മോശം തുടക്കമായിരുന്നു. 11 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവരാണ് മടങ്ങിയത്. പിന്നീട് ദീപക് ഹൂഡ (26) - രാഹുല്‍ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൂഡയെ പുറത്താക്കി ചാഹല്‍ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ രാഹുല്‍ - പുരാന്‍ സഖ്യം ക്രീസില്‍ ഉറച്ചതോടെ ലഖ്‌നൗ വിജയം സ്വപ്‌നം കണ്ടു. ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. 

സഞ്ജുവിനോടുള്ള ആരാധന മൂത്ത് ക്രിസ് ഗെയ്ല്‍! വിന്‍ഡീസ് ഇതിഹാസത്തിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്നാല്‍ സന്ദീപ് ശര്‍മ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രാഹുല്‍ പുറത്ത്. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസിനെ (3) അശ്വിനും തിരിച്ചയച്ചു. പുരാനൊപ്പം ക്രുനാല്‍ പാണ്ഡ്യ (3) പുറത്താവാതെ നിന്നു. നേരത്തെ, സഞ്ജുവിന് പുറമെ രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് (29 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു.