അല്‍പം റണ്‍സ് കുറഞ്ഞു! ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോയെന്ന ചോദ്യത്തിന് സഞ്ജുവിന്റെ വിചിത്ര മറുപടി

Published : May 15, 2024, 11:55 PM IST
അല്‍പം റണ്‍സ് കുറഞ്ഞു! ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോയെന്ന ചോദ്യത്തിന് സഞ്ജുവിന്റെ വിചിത്ര മറുപടി

Synopsis

ടോസ് നേടി ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ എന്ന ചോദ്യത്തിന് ഇതിനേക്കാള്‍ മികച്ച സ്‌കോര്‍ പ്രതീക്ഷിച്ചുവെന്ന് സഞ്ജു പറഞ്ഞു.

ഗുവാഹത്തി: ഐപിഎല്ലില്‍ തുടര്‍ച്ചായ നാലാം തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 63 റണ്‍സുമായി പുറത്താവാതെ നിന്ന സാം കറനാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തോല്‍വിയെ കുറിച്ച് സംസാരിച്ചു. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ എന്ന ചോദ്യത്തിന് ഇതിനേക്കാള്‍ മികച്ച സ്‌കോര്‍ പ്രതീക്ഷിച്ചുവെന്ന് സഞ്ജു പറഞ്ഞു. താരത്തിന്റെ വാക്കുകള്‍... ''ഞങ്ങള്‍ക്ക് കുറച്ച് കൂടി റണ്‍സ് വേണമായിരുന്നു. 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. നന്നായി കളിച്ചിരുന്നെങ്കില്‍ 160-ല്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. അത്തരത്തിലുള്ള വിക്കറ്റാണിത്. വേണ്ടത്ര റണ്‍സ് വന്നില്ല, അവിടെയാണ് കളി തോറ്റത്. ടീം കൂടുതല്‍ റണ്‍സ് നേടേണ്ടതുണ്ട്. 160-170 നല്ല സ്‌കോര്‍ ആയിരിക്കുമെന്ന് ഞങ്ങള്‍ കരുതി. നിലവാരമുള്ള അഞ്ച് ബൗളര്‍മാരുണ്ടെങ്കിലും എക്‌സ്ട്രാ ഒരു ബൗളര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു.'' സഞ്ജു മത്സരശേഷം പറഞ്ഞു. 

രണ്ട് ഓവറില്‍ 10 ഡോട്ട് ബോള്‍! സഞ്ജു വീണത് കഡ്‌മോറിന്റെ 'തുഴച്ചിലില്‍'? ഫലിച്ചത് പഞ്ചാബിന്‍റെ സമ്മര്‍ദ തന്ത്രം

വീഴ്ച്ചകള്‍ പരിശോധിക്കുമെന്നും സഞ്ജു പറഞ്ഞു. ''തോല്‍വികളിലൂടെയാണ് നാം കടന്നുപോകുന്നതെന്നുള്ള കാര്യം അംഗീകരിക്കുന്നു. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. എവിടെയാണ് വീഴ്ച്ച സംഭവിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ടീമില്‍ ഒരുപാട് മാച്ച് വിന്നര്‍മാരുണ്ട്. അതിലൊരാള്‍ മുന്നോട്ട് വരണം. 200-ലധികം റണ്‍സ് എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യുന്ന ഈ സീസണാണിത്. എന്നാല്‍ ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ ബുദ്ധിമുട്ടുന്നു. മികച്ച ക്രിക്കറ്റ് കളിക്കുകയും കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കുകയും ചെയ്യണമായിരുന്നു. വരുന്ന മത്സരങ്ങളില്‍ ഫലം ഞങ്ങളുടെ വഴിക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.'' സഞ്ജു കൂട്ടിചേര്‍ത്തു.

തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണ് തിരിച്ചടി! ക്യാപ്റ്റനെ വീഴ്ത്തിയത് റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. യോഗ്യത ഉറപ്പാക്കിയ രാജസ്ഥാന് ആദ്യ രണ്ട് തുടരണമെങ്കില്‍ കൊല്‍ക്കത്തയെ തോല്‍പ്പിക്കേണ്ടി വരും. നിലവില്‍ 13 മത്സരങ്ങളില്‍ 16 പോയിന്റാണ് രാജസ്ഥാന്.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര