സഞ്ജുവിന്റെ സഹതാരം റിയാന്‍ പരാഗ് അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. പരാഗിന്റെ വരവാണ് സഞ്ജുവിനെ ആറാം സ്ഥാനത്തേക്ക് വീഴ്ത്തിയത്.

ഗുവാഹത്തി: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിരിച്ചടി. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സെടുത്ത് പുറത്തായ സഞ്ജു ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി. 13 മത്സരങ്ങളില്‍ നിന്ന് 504 റണ്‍സാണ് സഞ്ജു നേടിയത്. 56.00 ശരാശരിയിലും 156.52 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടാണ് സഞ്ജു 500 റണ്‍സ് നേടുന്നത്.

അതേസമയം, സഞ്ജുവിന്റെ സഹതാരം റിയാന്‍ പരാഗ് അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. പരാഗിന്റെ വരവാണ് സഞ്ജുവിനെ ആറാം സ്ഥാനത്തേക്ക് വീഴ്ത്തിയത്. പഞ്ചാബിനെതിരെ 48 റണ്‍സാണ് പരാഗ് നേടിയത്. ഇതോടെ 531 റണ്‍സുമായി നാലാം സ്ഥാനത്തേക്ക് കയറാന്‍ പരാഗിനായി. 59.00 ശരാശരിയും 152.59 സ്‌ട്രൈക്ക് റേറ്റും പരാഗിനുണ്ട്. അതേസമയം, ആദ്യ മൂന്നില്‍ മാറ്റമില്ലാതെ തുടരുന്നു. 634 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിരാട് കോലി ബഹുദൂരം മുന്നിലാണ്. 

സഞ്ജു സാംസണ്‍ പുറത്തായത് ചരിത്ര നേട്ടത്തിന് ശേഷം! നാഴികക്കല്ല് പിന്നിട്ടത് കരിയറിലെ 12-ാം ഐപിഎല്‍ സീസണില്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (541) റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 533 റണ്‍സുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡാണ് മൂന്നാം സ്ഥാനത്ത്. പരാഗിന്റെ വരവോടെ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ അഞ്ചാം സ്ഥാനത്തായി. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായ് 527 റണ്‍സാണ് നേടിയത്. സഞ്ജു ആറാം സ്ഥാനത്ത്.

രണ്ട് ഓവറില്‍ 10 ഡോട്ട് ബോള്‍! സഞ്ജു വീണത് കഡ്‌മോറിന്റെ 'തുഴച്ചിലില്‍'? ഫലിച്ചത് പഞ്ചാബിന്‍റെ സമ്മര്‍ദ തന്ത്രം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഏഴാം സ്ഥാനത്താണ്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാഹുല്‍ 465 റണ്‍സാണ് നേടിയത്. സുനില്‍ നരെയ്ന്‍ (561), റിഷഭ് പന്ത് (446), ഫിലിപ് സാള്‍ട്ട് (435) എന്നിവരാണ് എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.