പന്തിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷം; സഞ്ജു പറയുന്നു, എനിക്ക് നിരാശയില്ല

Published : Mar 10, 2019, 09:57 PM IST
പന്തിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷം; സഞ്ജു പറയുന്നു, എനിക്ക് നിരാശയില്ല

Synopsis

ധോണിക്ക് ശേഷം ആരെന്നുള്ള ചോദ്യത്തിന് ഒരുകാലത്ത് രണ്ടോ മൂന്നോ ഉത്തരങ്ങളുണ്ടായിരുന്നു. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് മുമ്പ് പറഞ്ഞുകേട്ടിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ പേര്. എന്നാല്‍ മോശം ഫോം സഞ്ജുവിനെ പന്ത്, ഇഷാന്‍, കെ.എസ് ഭരത് എന്നിവരുടെയൊക്കെ പിന്നിലാക്കി.

ജയ്പൂര്‍: ധോണിക്ക് ശേഷം ആരെന്നുള്ള ചോദ്യത്തിന് ഒരുകാലത്ത് രണ്ടോ മൂന്നോ ഉത്തരങ്ങളുണ്ടായിരുന്നു. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് മുമ്പ് പറഞ്ഞുകേട്ടിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ പേര്. എന്നാല്‍ മോശം ഫോം സഞ്ജുവിനെ പന്ത്, ഇഷാന്‍, കെ.എസ് ഭരത് എന്നിവരുടെയൊക്കെ പിന്നിലാക്കി. ഇന്ത്യക്ക് വേണ്ടി ഒരു ടി20 കളിച്ച താരമാണെന്നും ഓര്‍ക്കണം. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സഞ്ജു തന്റെ പ്രതീക്ഷകളെ കുറിച്ച് പറയുകയാണ്. 

സഞ്ജു തുടര്‍ന്നു... ''ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് പോലും എനിക്ക് അറിയില്ല. മറ്റൊരു താരവുമായുള്ള മത്സരവും ഞാനിഷ്ടപ്പെടുന്നില്ല. ഋഷഭ് പന്ത് മികച്ച ബാറ്റ്‌സ്മാനാണ്. അക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരം. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നു. അവന്‍ അങ്ങനെ കളിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം. അതേസമയം എന്റെ കഴിവ് എനിക്കറിയാം. ഞാനും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. കഠിനാധ്വാം ചെയ്താല്‍ എല്ലാം സംഭവിക്കേണ്ട സമയത്ത് തന്നെ സംഭവിക്കും...''

2017-18 രഞ്ജി സീസണില്‍ 627 റണ്‍സുമായി കേരളത്തിന്റെ ടോപ് സ്‌കോററായിരുന്നു സഞ്ജു. കഴിഞ്ഞ ഐപിഎല്ലില്‍ 441 റണ്‍സ് നേടുകയും ചെയ്തു. ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സഞ്ജു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും