'ഡ്രസിംഗ് റൂമില്‍ താങ്കളെ ഒരുപാട് മിസ് ചെയ്യുന്നു'; യൂസ്‌വേന്ദ്ര ചാഹലിനോട് സഞ്ജു സാംസണ്‍

Published : Oct 17, 2026, 09:53 PM IST
Sanju Samson-Yuzvendra Chahal

Synopsis

ലോകകപ്പിലെ മികച്ച പ്രകടനം നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ചും തിരക്കേറിയ ഷെഡ്യൂളുകളെക്കുറിച്ചും സഞ്ജു സാംസൺ മനസ് തുറക്കുന്നു. ഡ്രസിംഗ് റൂമിൽ യൂസ്‌വേന്ദ്ര ചാഹലിനെ താൻ മിസ് ചെയ്യുന്നുണ്ടെന്ന് സഞ്ജു വ്യക്തമാക്കി.

ബെംഗളൂരു: ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് തീര്‍ച്ചയായും വലിയൊരു ആത്മവിശ്വാസം നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ബെംഗളൂരുവില്‍ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് അവസാന ടി20 മത്സരത്തിനിടെ യൂസ്‌വേന്ദ്ര ചാഹലിനോട് സംസാരിക്കുകയായിരുന്നു സഞ്ജു.

സഞ്ജുവിന്റെ വാക്കുകള്‍... ''ലോകകപ്പിന് ശേഷം സ്വന്തം ശൈലികള്‍ എന്തെല്ലാമാണെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങും. പുറത്തുനിന്നുള്ള അനാവശ്യമായ ബഹളങ്ങള്‍ ഒഴിവാക്കുക, മൈതാനത്തിറങ്ങി മികച്ച പ്രകടനം പുറത്തെടുക്കാനായി മനസ് പാകപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ചിലപ്പോള്‍ റണ്‍സ് നേടും, ചിലപ്പോള്‍ നേടണമെന്നില്ല. അതിനാല്‍ ഞാന്‍ അത് മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്. നിര്‍ഭയമായി ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ ശ്രമിക്കാറ്.'' സഞ്ജു പറഞ്ഞു.

ഡ്രസിംഗ് റൂമില്‍ ചാഹലിനെ മിസ് ചെയ്യാറുണ്ടെന്നും സഞ്ജു പറഞ്ഞു. ''അന്തരീക്ഷം രസകരമായി നിലനിര്‍ത്താന്‍ കഴിയുന്ന ഒരാള്‍. മഴ പെയ്യുമ്പോള്‍, ആ നിമിഷത്തില്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രം അമിതമായി ചിന്തിച്ചിട്ട് കാര്യവുമില്ല. ബിഷ്‌ണോയിയും അര്‍ഷ്ദീപും അവരുടേതായ രീതിയില്‍ സമയം ചെലവഴിക്കുന്നുണ്ട്, അപ്പോള്‍ ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങള്‍ എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. മത്സരക്രമം അനുസരിച്ച് പരിശീലനത്തിനോ തയ്യാറെടുപ്പുകള്‍ക്കോ കാര്യമായ സമയം ലഭിക്കാറില്ല. അവിടെയാണ് നിങ്ങളുടെ അനുഭവസമ്പത്ത് തുണയാകുന്നത്. നല്ലൊരു മാനസികാവസ്ഥയില്‍ തുടരാനും ലഭിക്കുന്ന ചെറിയ സമയം പോലും പരമാവധി പ്രയോജനപ്പെടുത്താനും നിങ്ങള്‍ ശ്രമിക്കും.'' സഞ്ജു വ്യക്തമാക്കി.

ന്യൂസിലന്‍ഡ് പര്യടനത്തെ കുറിച്ചും സഞ്ജു സാംസാരിച്ചു... ''ഞങ്ങള്‍ക്ക് ഒരേയൊരു ദിവസത്തെ ബാറ്റിംഗ് പരിശീലനം മാത്രമേയുള്ളൂ. 20-ാം തീയതി അവിടെയെത്തും, 21-ന് പരിശീലനം നടത്തും, 22-ന് മത്സരം കളിക്കും. അതിനാല്‍ ഞങ്ങള്‍ ഇവിടെ ചെയ്ത നല്ല കാര്യങ്ങള്‍ അവിടെയും ആവര്‍ത്തിക്കാന്‍ ശ്രമിക്കും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കുറഞ്ഞ സമയം ആവശ്യമാണ്, അതിനാല്‍ പിച്ചും സാഹചര്യങ്ങളും വിലയിരുത്താന്‍ സമയമെടുത്തേ കളിക്കൂ.'' സഞ്ജു കൂട്ടിചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചിന്നസ്വാമിയില്‍ മഴ മാറി, വിന്‍ഡീസിനെതിരെ നിര്‍ണായക അവസാന ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി
മഹേല ജയവര്‍ധനയുടെ പകരക്കാരുടെ ചുരുക്കപ്പട്ടികയില്‍ അഞ്ച് പ്രമുഖര്‍; പട്ടികയില്‍ രണ്ട് ഓസ്‌ട്രേലിയക്കാരും