
മുംബൈ: ഐപിഎല്ലില്‍ (IPL 2022) മികച്ച തുടക്കത്തിന് ശേഷം ഒരിക്കല്‍കൂടി നിരാശപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. 24 പന്തുകള്‍ നേരിട്ട സഞ്ജു (Sanju Samson) 32 റണ്‍സാണ് നേടിയത്. ഇതില്‍ മനോഹരമായ ആറ് ബൗണ്ടറിയുമുണ്ടായിരുന്നു. എന്നാല്‍ ക്രീസില്‍ ഉറച്ചുനില്‍കേണ്ട സാഹചര്യത്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം പുറത്തായി.
ജേസണ്‍ ഹോള്‍ഡറുടെ പന്ത് ഓഫ് സൈഡില്‍ കളിക്കാനുള്ള ശ്രമം സ്ലൈസില്‍ അവസാനിക്കുകയും ഡീപ് പോയിന്റില്‍ ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗം ഹോള്‍ഡറുടെ പന്തിന് ഉണ്ടായിരുന്നു.
എങ്കിലും യഷസ്വി ജയ്‌സ്വാളിനൊപ്പം 64 റണ്‍സ് കൂട്ടിചേര്‍ത്താണ് താരം മടങ്ങിയതെന്ന് ആശ്വസിക്കാം. സഞ്ജുവിനെ പുറത്താക്കിയതോടെ ഹോള്‍ഡര്‍ക്ക് താരത്തിനെതിരായ ആധിപത്യം തുടരുന്നു. ഇന്ന് വിക്കറ്റ് നേടുന്നതിന് മുമ്പ് ടി20 ക്രിക്കറ്റില്‍ ഹോള്‍ഡര്‍ മൂന്ന് തവണ മലയാളി താരത്തെ കീഴ്‌പ്പെടുത്തിയിരുന്നു.
മത്സരം തുടങ്ങുന്നതിന് മുമ്പ് ഹോള്‍ഡര്‍ക്കെതിരെ 33 പന്തുകള്‍ സഞ്ജു നേരിട്ടിരുന്നു. ഇതില്‍ 35 റണ്‍സ് മാത്രമാണ് നേടാനായിരുന്നത്. മൂന്ന് തവണ പുറത്താവുകയും ചെയ്തു.
സഞ്ജു ഒമ്പതാം ഓവറില്‍ മടങ്ങിയെങ്കിലും കൂട്ടായ ശ്രമത്തിലൂടെ രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ താരങ്ങള്‍ക്കായി. യഷസ്വി ജയ്‌സ്വാള്‍ (29 പന്തില്‍ 41), ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39) നിര്‍ണായക പങ്കുവഹിച്ചു.
അവസാന ഓവറുകളില്‍ ആര്‍ അശ്വിനും (7 പന്തില്‍ 10), ട്രന്റ് ബോള്‍ട്ട് (ഒമ്പത് പന്തില്‍ 17) അവസാന ഓവറുകളില്‍ ആര്‍ അശ്വിന്‍ (10), ട്രന്റ് ബോള്‍ട്ട് (17) എന്നിവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!