ടി20 റാങ്കിംഗ്, സഞ്ജുവിന് വീണ്ടും സ്ഥാനക്കയറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്, ബുംറക്കും നേട്ടം

Published : Mar 18, 2026, 04:36 PM IST
Sanju Samson and Jasprit Bumrah

Synopsis

ബൗളിംഗ് റാങ്കിംഗില്‍ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം നിലിനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ടാമതാണ്. ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം.

ദുബായ്: ലോകകപ്പിനുശേഷം മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും ഐസിസി ടി20 റാങ്കിംഗിൽ നേരിയ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ഒരു സ്ഥാനം ഉയര്‍ന്ന് 21-ാം സ്ഥാനത്ത് എത്തിയപ്പോള്‍ 875 റേറ്റിംഗ് പോയന്‍റുമായി സഞ്ജുവിന്‍റെ ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാല് റേറ്റിംഗ് പോയന്‍റ് വ്യത്യാസത്തില്‍ ഇഷാന്‍ കിഷന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ശിവം ദുബെ(27), ഹാര്‍ദിക് പാണ്ഡ്യ(48) എന്നിവരുടെ സ്ഥാനങ്ങളിലും മാറ്റമില്ല. ബൗളിംഗ് റാങ്കിംഗില്‍ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം നിലിനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ടാമതാണ്. ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്നര്‍ 11 സ്ഥാനം ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ആഗ ഒമ്പത് സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഡാരില്‍ മിച്ചല്‍ ഒന്നാമതും വിരാട് കോലി രണ്ടാമതുമാണ്. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ബംഗ്ലാദേശ് താരം മെഹിദി ഹസന്‍ മിറാസ് ഒമ്പത് സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ കുല്‍ദീപ് യാദവ് എട്ടാം സ്ഥാനം നിലനിര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്രേഡ് കുറഞ്ഞാലും പ്രതിഫലം കുറയില്ല; ഇന്ത്യയുടെ ബൗളിംഗ്'കുന്തമുന'യായ ജസ്പ്രീത് ബുറക്ക് പ്രത്യേക പരിഗണന നൽകാൻ ബിസിസിഐ
'രഹാനെ മൂന്നാമനായി ഇറങ്ങണം'; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിംഗ് നിരയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ബാലാജി