സഞ്ജു സാംസണ്‍ കളിക്കും; ടി20 ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരെ

Published : Feb 26, 2026, 08:45 AM IST
Sanju Samson

Synopsis

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും, സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. 

െന്നൈ: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈ, ചെപ്പോക്കില്‍ വൈകിട്ട് 7 മണിക്കാണ് മത്സരം. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഒറ്റ തോല്‍വിയില്‍ ഫേവറൈറ്റ് ടാഗ് കൈവിട്ടിരിക്കുകയാണ് സൂര്യകുമാരും സംഘവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകര്‍ച്ചയോടെ നെറ്റ് റണ്‍റേറ്റില്‍ പിന്നില്‍ പോയ ടീം ഇന്ത്യ ചെപ്പൊക്കില്‍ ഇറങ്ങുന്നത് മാറ്റം ഉറപ്പിച്ച്. ഇടം കയ്യന്‍മാര്‍ നിറഞ്ഞ ടോപ് ഓര്‍ഡറില്‍ അഴിച്ചുപണി ആണ് പലരും നിര്‍ദേശിക്കുന്ന ഒറ്റമൂലി.

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. നാല് പരാജയങ്ങളുടെ പേരില്‍ അഭിഷേക് ശര്‍മ്മയെ കൈവിടില്ല. പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും തിലക് വര്‍മയെ പുറത്തിറത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് ചെപ്പൊക്കില്‍ ഹോം കമിംഗ്. വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനെ വീണ്ടും തഴഞ്ഞേക്കില്ല. റിങ്കു സിംഗ് കളിക്കുന്ന കാര്യവും സംശയം. ഒരു പെസറെ പിന്‍വലിച്ച് വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം കുലദീപ് യാദവിനെയും ഉള്‍പെടുത്തണമെന്ന വാദം ഉയര്‍ന്നെങ്കിലും ബാറ്റിങ് ദുര്‍ബലം ആകുമെന്ന ആശങ്കയില്‍ മടിച്ചേക്കും.

ഓസ്ട്രേലിയയെയും ശ്രീലങ്കയേയും ഞെട്ടിച്ച് സൂപ്പര്‍ എട്ടില്‍ എത്തിയ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ കളി മറന്നു. ഇന്ത്യക്കെത്തിരെ കളിച്ച 13 ട്വന്റി 20യില്‍ പത്തിലും തോറ്റതും സിംബാബ്‌വെയ്ക്ക് അപായസൂചന.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര.

വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോര്

സിംബാബ്‌വേയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുന്‌പോള്‍ ഇന്ത്യന്‍ ടീം ഉറ്റുനോക്കുന്നത് ഇന്നത്തെ ദക്ഷിണാഫ്രിക്ക - വെസ്റ്റ് ഇന്‍ഡീസ് പോരാട്ടത്തിലേക്കാണ്. ഉച്ചതിരിഞ്ഞ് മൂന്നിന് അഹമ്മദാബാദിലാണ് ഒന്നാം ഗ്രൂപ്പിന്റെ വിധിനിശ്ചയിക്കുന്ന പോരാട്ടം. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ ജയിക്കുന്നവര്‍ സെമിയിലെത്തും. ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് ബലം പകരാന്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു പുറത്ത് തന്നെ, അക്ഷറിനൊപ്പം സുന്ദറും പ്ലേയിംഗ് ഇലവനിൽ, സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവനുമായി രവി ശാസ്ത്രി
നിർണായക സൂചന നല്‍കി ബാറ്റിംഗ് കോച്ച്, കാത്തിരിപ്പ് അവസാനിപ്പിച്ച് സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിലേക്ക്, ടീമിൽ മാറ്റമുണ്ടാകും