ഡികെ ചേട്ടാ... ദിനേശ് കാർത്തിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍; അണ്ണനും തമ്പിയുമെന്ന് ആരാധകർ

Published : Jun 25, 2022, 09:04 PM ISTUpdated : Jun 25, 2022, 09:08 PM IST
ഡികെ ചേട്ടാ... ദിനേശ് കാർത്തിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍; അണ്ണനും തമ്പിയുമെന്ന് ആരാധകർ

Synopsis

'ഡികെ ചേട്ടാ' എന്ന വിളിയോടെ ദിനേശ് കാർത്തിക്കിനെ ടാഗ് ചെയ്താണ് സഞ്ജു സാംസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഡബ്ലിന്‍: അയർലന്‍ഡിനെതിരെ ടീം ഇന്ത്യയുടെ ടി20 പരമ്പര(IRE vs IND T20Is) നാളെ ആരംഭിക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം നായകന്‍ ഹാർദിക് പാണ്ഡ്യയാണെങ്കിലും(Hardik Pandya) മലയാളികളുടെ നോട്ടം മുഴുവന്‍ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിലാണ്(Sanju Samson). സ്ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക്(Dinesh Karthik) ഗംഭീര ഫോമോടെയാണ് മത്സരത്തിന്(Ireland vs India 1st T20I) ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. ആദ്യ ടി20യ്ക്ക് മുമ്പ് ഡികെയ്ക്കൊപ്പമുള്ള(DK) ചിത്രം സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു. 

'ഡികെ ചേട്ടാ' എന്ന വിളിയോടെ ദിനേശ് കാർത്തിക്കിനെ ടാഗ് ചെയ്താണ് സഞ്ജു സാംസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അയർലന്‍ഡിനെതിരെ കരുതലോടെ ബാറ്റ് ചെയ്യണമെന്നും അടിച്ചുതകർക്കണമെന്നും സഞ്ജുവിനോട് ചിത്രത്തിന് താഴെ ആരാധകർ നിർദേശിക്കുന്നുണ്ട്. 'അണ്ണന്‍ ഡികെ, തമ്പി സഞ്ജു' എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ഐപിഎല്ലിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും മിന്നും ഫോമിലായിരുന്ന ഫിനിഷർ ഡികെ നമ്മുടെ മുത്താണ് എന്ന് കമന്‍റ് ചെയ്ത ആരാധകരുമുണ്ട്.

പല സീനിയർ താരങ്ങളും ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ടീം ഇന്ത്യക്കായി അയർലന്‍ഡില്‍ അണിനിരക്കുന്നത്. ആദ്യ ടി20 നാളെ ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് ആരംഭിക്കുക. ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്. ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും. 

ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടാം ട്വന്റി 20 ചൊവ്വാഴ്ച നടക്കും.

അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

IRE vs IND : അയർലന്‍ഡിന് കാര്യങ്ങള്‍ എളുപ്പമാവില്ല, അതിശക്തർ ഇന്ത്യ; ആദ്യ ടി20ക്ക് മുമ്പ് അറിയേണ്ട കണക്കുകള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഏകദിനത്തില്‍ ടി20 കളിച്ച് സൂര്യവന്‍ഷി; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍