വൈറല്‍ ഫോട്ടോ! പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷദാബ് ഖാനൊപ്പം സഞ്ജു സാംസണ്‍! അപൂര്‍വ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യമറിയാം

Published : Sep 28, 2023, 09:24 PM ISTUpdated : Sep 28, 2023, 09:25 PM IST
വൈറല്‍ ഫോട്ടോ! പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷദാബ് ഖാനൊപ്പം സഞ്ജു സാംസണ്‍! അപൂര്‍വ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യമറിയാം

Synopsis

സഞ്ജുവിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ സഞ്ജുവിന് വഴിമാറേണ്ടിവന്നു. ഏഷ്യ കപ്പിനുള്ള ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു.

ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തന്റെ ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറിയിലാണ് സഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയായ ഡിപി വേള്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. ഏകദിന ലോകകപ്പ് ട്രോഫിയും ജീവനക്കാര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ഇരുവരും കമ്പനിയിലെ ജീവനക്കാരുമായി കൂടുതല്‍ സമയം പങ്കുവെക്കുയും ചെയ്തു. 

ഡിപി വേള്‍ഡ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിന്റെ കുറിപ്പ് ഇങ്ങനെ... ''ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ, ഞങ്ങളുടെ ഓഫീസുകളില്‍ ഔദ്യോഗിക ട്രോഫി പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഞങ്ങളുടെ ജീവനക്കാര്‍ക്ക് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ - ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ എന്നിവരെ കാണാനുള്ള അവസരവും ലഭിച്ചു. ഞങ്ങളുടെ സ്റ്റാഫില്‍ ചിലര്‍ക്ക് ഈ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഏറെ നേരം  ഇടപഴകാനും കഴിഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശത്തില്‍ ചേരുകയാണ് കമ്പനിയും.'' പോസ്റ്റില്‍ പറയുന്നു.

സഞ്ജുവിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ സഞ്ജുവിന് വഴിമാറേണ്ടിവന്നു. ഏഷ്യ കപ്പിനുള്ള ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു. രാഹുല്‍ എത്തിയതോടെ താരം നേരെ യുഎഇയിലേക്ക് തിരിക്കുകയായിരുന്നു. അപ്പോള്‍ എടുത്ത ചിത്രമായിരിക്കാം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

അതേസമയം, പാകിസ്ഥാന്‍ ടീം ലോകകപ്പിനായി ഇന്ത്യയിലെത്തിയിരുന്നു. ടീമിന്റെ നേടുംതൂണാണ് ഷദാബ്. പത്ത് ഓവര്‍ എറിയുന്നിനൊപ്പം ബാറ്റിംഗില്‍ നിര്‍ണാകയ സംഭാവന നല്‍കാനും ഷദാബിന് സാധിക്കുന്നു. നാളെ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നുണ്ട് പാകിസ്ഥാന്‍.

സഞ്ജു സാംസണ് അപാര കഴിവ്! ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനുണ്ടായ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി