വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ടീമിലുണ്ട്. ഇതോടെ സഞ്ജുവിന് അവസരം ലഭിച്ചതുമില്ല. മാത്രമല്ല, ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല.
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ തഴഞ്ഞത് വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പകരം ടീമിലെടുത്തതാവട്ടെ ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനേയും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ഫോം കണ്ടെത്തിയ സൂര്യ തന്നെ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ചു. വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ടീമിലുണ്ട്. ഇതോടെ സഞ്ജുവിന് അവസരം ലഭിച്ചതുമില്ല. മാത്രമല്ല, ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. കടുത്ത അവഗണനാണ് താരം ടീം മാനേജ്‌മെന്റില്‍ നിന്നും നേരിട്ടത്.
സഞ്ജുവിനെ ലോകകപ്പ് - ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്ന് ഒഴിവാക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണിപ്പോള്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീം. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''കെ എല്‍ രാഹുലിന് പരിക്ക് ഭേദമായില്ലെങ്കില്‍ സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താമെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തതോടെ സഞ്ജുവിനെ ഒഴിവാക്കേണ്ടിവന്നു. സീനിയര്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമായതിനാലാണ് സഞ്ജുവിനെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലും ഉള്‍പ്പെടുത്താതിരുന്നത്. എന്തുകൊണ്ട് പരിഗണിച്ചില്ലെന്നുള്ള കാരണം ടീം മാനേജ്‌മെന്റ് സഞ്ജുവിനെ അറിയിച്ചിട്ടുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഞ്ജു ഒഴിവാക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണ്. അപാരമായ കഴിവുള്ള താരമാണ് സഞ്ജു. അദ്ദേഹത്തിന് ധാരാളം സാധ്യതകളുണ്ട്, ഭാവിയില്‍ സഞ്ജുവിനെ വീണ്ടും ഇന്ത്യന്‍ ടീമില്‍ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' സബാ കരീം വ്യക്തമാക്കി.
ന്യൂസിലന്‍ഡ് നാളെ പാകിസ്ഥാനെതിരെ! കിവീസിന്‍റെ ആശങ്കകളൊഴിയുന്നു, ടീമിനെ നയിക്കാന്‍ കെയ്ന്‍ വില്യംസണ്‍
ലോകകപ്പിനുള്ള ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.

