വെടിക്കെട്ട് തുടരാന്‍ സഞ്ജു, വിജയം തുടരാന്‍ ചെന്നൈ, ആദ്യ ജയത്തിനായി കൊല്‍ക്കത്ത, ചെപ്പോക്കില്‍ ഇന്ന് തീപാറും പോരാട്ടം

Published : Apr 14, 2026, 10:14 AM IST
Sanju Samson Century

Synopsis

കൊല്‍ക്കത്തയുടെ സുനിൽ നരെയ്‌നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ തുടക്കത്തിലെ പൂട്ടാൻ കൊല്‍ക്കത്ത പവര്‍ പ്ലേയില്‍ തന്നെ നരെയ്‌നെ പരീക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്.

ചെന്നൈ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ആവേശത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു. തുടർ തോൽവികൾക്ക് ശേഷം സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ ഡൽഹിക്കെതിരെ നേടിയ തകർപ്പൻ ജയം സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മറുവശത്ത്, കളിച്ച മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള കൊല്‍ക്കത്ത സീസണിലെ ആദ്യ ജയം തേടിയാണ് ചെപ്പോക്കിലിറങ്ങുന്നത്.

ചെപ്പോക്കിലെ കറുത്ത കളി മണ്ണിൽ തീർത്ത പിച്ചിൽ മറ്റൊരു ബാറ്റിംഗ് പൂരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സിഎസ്‌കെ ജേഴ്സിയിൽ തന്‍റെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജു സാംസൺ ഇന്നും ബാറ്റിംഗിൽ വെടിക്കെട്ട് തുടരുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു. കൊല്‍ക്കത്തയുടെ സുനിൽ നരെയ്‌നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ തുടക്കത്തിലെ പൂട്ടാൻ കൊല്‍ക്കത്ത പവര്‍ പ്ലേയില്‍ തന്നെ നരെയ്‌നെ പരീക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ പേസർമാർക്ക് പിച്ചിൽ നിന്ന് തുടക്കത്തില്‍ നേരിയ സഹായം ലഭിച്ചേക്കാം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ചെന്നൈക്ക് വ്യക്തമായ ആധിപത്യമുണ്ട്. ആകെ 31 മത്സരങ്ങൾ കളിച്ചതില്‍ ചെന്നൈ 20 കളികള്‍ ജയിച്ചപ്പോള്‍ കൊൽക്കത്ത ജയിച്ചത് 11 എണ്ണത്തില്‍ മാത്രമാണ്. എന്നാൽ 2022-ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഇരു ടീമുകളും 3-3 എന്ന നിലയിൽ തുല്യശക്തികളാണ്.

കഴിഞ്ഞ മത്സരത്തിലേതുപോലെ ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയാകും ചെന്നൈ നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തീരുമാനം. ചെന്നൈ നിരയില്‍ എം.എസ്. ധോണി ഇന്നും കളിച്ചേക്കില്ലെന്നാണ് സൂചന. നായകന്‍ റുതുരാജിന്‍റെ മോശം ഫോമാണ് ചെന്നൈയുടെ പ്രധാന തലവേദന. കൊല്‍ക്കത്തക്കായി സുനിൽ നരെയ്ൻ ഓപ്പണറായി തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. പരിക്കിലായിരുന്ന മതീഷ പതിരണ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ചെന്നൈക്കെതിരെ ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് സാധ്യതാ ടീം: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ , ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവർട്ടൺ, അക്കീൽ ഹൊസൈൻ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്നീത് സിംഗ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യതാ ടീം: ഫിൻ അല്ലൻ, സുനിൽ നരെയ്ൻ, അംഗ്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി/അനു കൂൽ റോയ്, വൈഭവ് അറോറ, ചേതൻ സക്കരിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: പവര്‍പ്ലേയില്‍ എറിഞ്ഞ രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റ്, മറ്റാർക്കുമില്ലാത്ത റെക്കോർഡ്
ഐപിഎല്‍ 2026: വൈഭവിനെ തൂക്കി! രാജസ്ഥാനെയും തീർത്തു; ആരാണ് പ്രഫുല്‍ ഹിംഗെ