ധോണി പോലും വിരമിച്ചിട്ടില്ല; പിന്നെന്തിന് സര്‍ഫ്രാസ് വിരമിക്കണമെന്ന് ഭാര്യ

By Web TeamFirst Published Oct 21, 2019, 8:06 PM IST
Highlights

സര്‍ഫ്രാസിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിക്കുമെന്ന വിവരം മൂന്നു ദിവസം മുമ്പെ ‍ഞങ്ങള്‍ അറിഞ്ഞിരുന്നു. എന്തായാലും ക്യാപ്റ്റന്‍ സ്ഥാനം പോയതോടെ ഇനി അദ്ദേഹത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. ഇത് കരിയറിന്റെ അവസാനമല്ലെന്നും ഖുശ്ബത്ത് പറഞ്ഞു.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തു നിന്ന് സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കിയതിന് പിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സര്‍ഫ്രാസിന്റെ ഭാര്യ ഖുശ്ബത്ത് സര്‍ഫ്രാസ്. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ധോണിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഖുശ്ബത്ത് മറുപടി നല്‍കിയത്.

സര്‍ഫ്രാസ് എന്തിനാണ് ഇപ്പോള്‍ വിരമിക്കുന്നത്. അദ്ദേഹത്തിന് 32 വയസ് മാത്രമെ ആയിട്ടുള്ളു. ഇന്ത്യന്‍ താരം എം എസ് ധോണിക്ക് അദ്ദേഹത്തെക്കാള്‍ പ്രായമുണ്ട്. എന്നിട്ടും അദ്ദേഹം പോലും വിരമിച്ചിട്ടില്ല. എന്റെ ഭര്‍ത്താവ് ശക്തമായി തിരിച്ചുവരും. അദ്ദേഹം ശരിക്കുമൊരു പോരാളിയാണ്.

സര്‍ഫ്രാസിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിക്കുമെന്ന വിവരം മൂന്നു ദിവസം മുമ്പെ ‍ഞങ്ങള്‍ അറിഞ്ഞിരുന്നു. എന്തായാലും ക്യാപ്റ്റന്‍ സ്ഥാനം പോയതോടെ ഇനി അദ്ദേഹത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. ഇത് കരിയറിന്റെ അവസാനമല്ലെന്നും ഖുശ്ബത്ത് പറഞ്ഞു.

പാക്കിസ്ഥാന്‍ ടീമിന്റെ ടെസ്റ്റ്, ടി20 നായകപദവിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സര്‍ഫ്രാസിനെ മാറ്റിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെയായിരുന്നു മാറ്റം. പാക്കിസ്ഥാന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് സര്‍ഫ്രാസിനെ സെലക്ടര്‍മാര്‍ തഴയുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ സര്‍ഫ്രാസിന് ടീമില്‍ തിരിച്ചെത്താമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അടുത്തവര്‍ഷം ജൂണിലെ പാക്കിസ്ഥാന് ഇനി ഏകദിന മത്സരമുള്ളൂവെന്നതിനാല്‍ ഏകദിന ടീമിന്റെ നായകനെ പിന്നീട് പ്രഖ്യാപിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

click me!