രഞ്ജി ട്രോഫി ഫൈനല്‍: സെഞ്ചുറിയുമായി വീണ്ടും സര്‍ഫറാസ്, തിരിച്ചടിച്ച് മധ്യപ്രദേശ്

Published : Jun 23, 2022, 06:08 PM ISTUpdated : Jun 23, 2022, 06:09 PM IST
രഞ്ജി ട്രോഫി ഫൈനല്‍: സെഞ്ചുറിയുമായി വീണ്ടും സര്‍ഫറാസ്, തിരിച്ചടിച്ച് മധ്യപ്രദേശ്

Synopsis

ഒമ്പത് വിക്കറ്റ് ശേഷിക്കെ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ മധ്യപ്രദേശിന് ഇനിയും 251 റണ്‍സ് കൂടി വേണം. നേരത്തെ 248-5 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച മുംബൈയെ മുന്നോട്ടു നയിച്ചത് സര്‍ഫ്രാസിന്‍റെ സെഞ്ചുറിയായിരുന്നു.

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍ (Ranji Trophy Final) സര്‍ഫ്രാസ് ഖാന്‍റെ സെഞ്ചുറി മികവില്‍ മധ്യപ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിംഗ്സില്‍ 374 റണ്‍സെടുത്ത് പുറത്തായി. രഞ്ജി സീസണിലെ മൂന്നാം സെഞ്ചുറി നേടിയ സര്‍ഫ്രാസ്(Sarfaraz Khan) ആണ് മുംബൈയെ (Mumbai)ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗ് തുടങ്ങിയ മധ്യപ്രദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്. 44 റണ്‍സുമായി യാഷ് ദുബേയും 41 റണ്‍സുമായി ശുഭം ശര്‍മയും ക്രീസില്‍. 31 റണ്‍സെടുത്ത ഹിമാന്‍ഷു മന്ത്രിയുടെ വിക്കറ്റാണ് മധ്യപ്രദേശിന് നഷ്മായത്.

ഒമ്പത് വിക്കറ്റ് ശേഷിക്കെ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ മധ്യപ്രദേശിന് ഇനിയും 251 റണ്‍സ് കൂടി വേണം. നേരത്തെ 248-5 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച മുംബൈയെ മുന്നോട്ടു നയിച്ചത് സര്‍ഫ്രാസിന്‍റെ സെഞ്ചുറിയായിരുന്നു. തുടക്കത്തിലെ ഷംസ് മുലാനിയുടെ വിക്കറ്റ് നഷ്ടമായ മുംബൈയെ വാലറ്റത്തെ കൂട്ടുപിടിച്ച് സര്‍ഫ്രാസ് ഭേദപ്പെട്ട സ്കോറിലെത്തിച്ചു.

തനുഷ് കോട്യന്‍ (15), ധവാല്‍ കുല്‍ക്കര്‍ണി (1), തുഷാര്‍ ദേശ്‌പാണ്ഡെ (6) എന്നിവര്‍ സര്‍ഫ്രാസിന് മുമ്പ് പുറത്തായി. 243 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും പറത്തി134 റണ്‍സെടുത്ത സര്‍ഫ്രാസ് മുംബൈയുടെ അവസാന ബാറ്ററായാണ് പുറത്തായത്. മോഹിത് അവസ്തി (7) പുറത്താവാതെ നിന്നു. സീസണില്‍ 24കാരനായ സര്‍ഫ്രാസിന്‍റെ നാലാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയശേഷം ശിഖര്‍ ധവാനെപ്പോലെ തുടയിലടിച്ച് ആഘോഷിച്ച സര്‍ഫ്രാസിന്‍റെ കണ്ണുനിറഞ്ഞൊഴുകിയത് ആരാധകരെ നൊമ്പരപ്പെടുത്തി. ആദ്യ അര്‍ധസെഞ്ചുറിക്കായി 152 പന്ത് നേരിട്ട സര്‍ഫ്രാസ് മുംബൈക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലേക്ക് എടുത്തത് 38 പന്തുകള്‍ മാത്രം. രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ സര്‍ഫ്രാസ് തന്നെയാണ് മുന്നില്‍.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്കായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (78), ക്യാപ്റ്റന്‍ പൃഥ്വി ഷാ(47), അര്‍മാന്‍ ജാഫര്‍(26) എന്നിവരും മുംബൈക്കായി  മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. അനുഭവ് അഗര്‍വാള്‍ മൂന്നും സരണ്‍ഷ് ജെയ്ന്‍ രണ്ടും വിക്കറ്റെടുത്തു. കുമാര്‍ കാര്‍ത്തികേയക്ക് ഒരു വിക്കറ്റുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്