
ദില്ലി: ഇന്ത്യയുടെ അണ്ടര്‍ 19 (India U19) ക്രിക്കറ്റ് ടീം നായകനായിരുന്ന അവി ബരോട് (Avi Barot) അന്തരിച്ചു. ആഭ്യന്തര ലീഗില്‍ സൗരാഷ്ട്രയുടെ ക്രിക്കറ്റ് താരം കൂടിയായ ബരോടിന് 29 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. 2019-20 സീസണില്‍ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ടീമില്‍ അംഗമായിരുന്നു.
2011ലായിരുന്നു അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ നായകനായത്. അതേ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവക്കെതിരെ 53 പന്തില്‍ 122 റണ്‍സ് നേടിയ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 38 ഫസ്റ്റ് ക്ലാസ് മത്സങ്ങള്‍ കളിച്ചിട്ടുള്ള ബരോട് 1547 റണ്‍സ് നേടി. 38 ലിസ്റ്റ് എ മത്സരങ്ങളില്‍ 1030 റണ്‍സും നേടി. 20 ടി20 മത്സരങ്ങളില്‍ 717 റണ്‍സും താരം സ്വന്തമാക്കി.
വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ ബരോട് ഇടക്ക് ഓഫ് ബ്രേക്ക് ബൗളറുടെ റോളും ഏറ്റെടുത്തിരുന്നു. ബരോടിന്റെ നിര്യാണത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയ്‌ദേവ് ഷാ അനുശോചിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!