ആ താരമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റത്തിന് തുടക്കമിട്ടത്: നാസര്‍ ഹുസൈന്‍

By Web TeamFirst Published Jun 19, 2020, 5:09 PM IST
Highlights

ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഗാംഗുലിയാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യന്‍ ടീമിനെ ആവേശഭരിതമായ ടീമാക്കി മാറ്റിയത് സൗരവ് ഗാംഗുലിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഗാംഗുലിയാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. സോണി ടെന്‍ പിറ്റിലായിരുന്നു ഹുസൈന്റെ അഭിപ്രായ പ്രകടനം. 

സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വദേശത്തും വിദേശത്തും മികച്ച ടീമായി മാറി. 49 ടെസ്റ്റ് മത്സരങ്ങള്‍ നയിച്ച ഗാംഗുലിയുടെ കീഴില്‍ ഇന്ത്യ 21 മത്സരങ്ങള്‍ ജയിച്ചു. 13 എണ്ണം തോല്‍ക്കുകയും 15 എണ്ണം സമനിലയിലാകുകയും ചെയ്തു. വിരാട് കോലിക്കും എംഎസ് ധോണിക്കും പിന്നില്‍ വിജയശതമാനത്തില്‍ മൂന്നാമതാണ് ഗാംഗുലിയുടെ സ്ഥാനം. 146 ഏകദിന മത്സരങ്ങളില്‍ 76 എണ്ണത്തിലും ജയിച്ചു. വിജയ തൃഷ്ണയുള്ള കളിക്കാരനാണ് വിരാട് കോലിയെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
 

click me!