ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമില്‍ നിന്ന് മറ്റൊരു പിന്മാറ്റം കൂടി! സ്മിത്ത് നയിക്കും, സ്‌ക്വാഡ് അറിയാം

Published : Feb 12, 2025, 11:41 AM ISTUpdated : Feb 12, 2025, 11:48 AM IST
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമില്‍ നിന്ന് മറ്റൊരു പിന്മാറ്റം കൂടി! സ്മിത്ത് നയിക്കും, സ്‌ക്വാഡ് അറിയാം

Synopsis

ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ കമ്മിന്‍സും ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു.

മെല്‍ബണ്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് പിന്മാറി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാര്‍ക്കിന്റെ പിന്മാറ്റം എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നീ താരങ്ങളും ഓസീസ് നിരയില്‍ ഇല്ല. ടീമിലുള്‍പ്പെട്ടിരുന്ന മര്‍ക്കസ് സ്റ്റോയിനിസ് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുക.

ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ കമ്മിന്‍സും ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു. ചാംപ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെട്ട ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിന്‍സും ഹേസല്‍വുഡും കളിക്കില്ലെന്ന കാര്യം ഓസീസ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്ലി സ്ഥിരീകരിച്ചത്. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.

കേരളം ചെറുത്തുനില്‍പ്പ് തുടരുന്നു! അതിജീവിക്കാന്‍ രണ്ട് സെഷന്‍ കൂടി ബാക്കി, വിക്കറ്റ് വീഴ്ത്താനാവാതെ ജമ്മു

ഇതോടെ നേരത്തെ പ്രഖ്യാപിച്ച ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്താന്‍ ഓസീസ് സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി. കമിന്‍സും ഹേസല്‍വുഡും അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലില്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കൂടിയായ കമിന്‍സിന് ഐപിഎല്ലിലെ ആദ്യ റൗണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ് കരുതുന്നത്. ജോഷ് ഹേസല്‍വുഡിന്റെ അഭാവം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനും ഹേസല്‍വുഡിന്റെ അഭാവം തിരിച്ചടിയാകും.

ഈ മാസം 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ 22ന് ഇംഗ്ലണ്ടിനെതിരെ ആണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. 25ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. 28ന് അഫ്ഗാനിസ്ഥാനെതിരെ ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിന്റെ അവസാന മത്സരം.

ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, അലക്സ് കാരി, ബെന്‍ ഡ്വാര്‍സ്യൂസ്, നഥാന്‍ എല്ലിസ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാര്‍നസ് ലാബുഷാ്‌നെ, ഗ്ലെന്‍ മാക്സ്വെല്‍, തന്‍വീര്‍ സംഗ, മാത്യൂ ഷോര്‍ട്ട്, ആഡം സാംപ.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി