ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഫിന്‍ അലന്‍ റെക്കോഡ് വേഗത്തില്‍ സെഞ്ചുറി നേടി. 33 പന്തില്‍ 100 റണ്‍സടിച്ച അലന്റെ മികവില്‍ ന്യൂസിലന്‍ഡ് ഫൈനലിലെത്തി.
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ റെക്കോഡ് വേഗത്തില്‍ സെഞ്ചുറി നേടിയിരുന്നു ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍. 33 പന്തില്‍ പുറത്താവാതെ 100 റണ്‍സണ് അലന്‍ നേടിയത്. അലന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത ന്യൂസിലന്‍ഡ് ഫൈനലില്‍ കടക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം മറികടന്നു.
എട്ട് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. ഇതോടെ ചില റെക്കോഡുകളും അലനെ തേടിയെത്തി. ടി20 ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയാണ് അലന്‍ പൂര്‍ത്തിയാക്കിയത്. ഐസിസി ഫുള്‍ ടൈം മെമ്പര്‍ ടീമിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ സെഞ്ചുറി കൂടിയാണിത്. മത്രമല്ല ഒരു നേട്ടത്തില്‍ വിരാട് കോലിയെ പിന്തള്ളാനും അലന് സാധിച്ചു. ടി20 ലോകകപ്പ് നോക്കൗട്ടില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് അലന്‍ സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ മുന്‍ ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍, വിരാട് കോലി എന്നിവരൊക്കെ പിന്നിലായി.
2009ല്‍ സെമിയില്‍ വിന്‍ഡീസിനെതിരെ പുറത്താകാതെ 96 റണ്‍സ് നേടിയ ദില്‍ഷന്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. കോലി മൂന്നാമതാണ്. 2016 സെമി ഫൈനലില്‍ മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 89 റണ്‍സാണ് കോലി നേടിയത്. 2022 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ അഡ്‌ലെയ്ഡില്‍ പുറത്താവാതെ 86 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സ് നാലാമതായി. 2016ല്‍ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ 85 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവെല്‍സ് തൊട്ടുപിന്നില്‍. 2021 ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 85 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് താരം കെയന്‍ വില്യംസണും പട്ടികയിലുണ്ട്.
ഗംഭീര തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ടിം സീഫെര്‍ട്ട് (33 പന്തില്‍ 58) - അലന്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ 117 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ ന്യൂസിലന്‍ഡ് വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ പത്താം ഓവറില്‍ സീഫെര്‍ട്ടിനെ കഗിസോ റബാദ ബൗള്‍ഡാക്കി. 33 പന്തുകള്‍ന നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. സീഫെര്‍ട്ട് മടങ്ങിയെങ്കിലും രചിന്‍ രവീന്ദ്രയെ കൂട്ടുപിടിച്ച് അലന്‍ കിവീസിനെ വിജയത്തിലേക്ക് നയിച്ചു. എട്ട് വിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്.

