
ചെന്നൈ: ഐപിഎല്‍ തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടിയായി ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജമൈസണിന്‍റെ പരിക്ക്. നടുവിന് പരിക്കേറ്റ ജമൈസണ് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകുമെന്നും ഉറപ്പായി. ശസ്ത്രക്രിയക്ക് വിധേയനായാല്‍ കുറഞ്ഞത് മൂന്നോ നാലോ മാസമെങ്കിലും ജമൈസണ് വിശ്രമം വേണ്ടിവരുമെന്നും ഐപിഎല്ലില്‍ കളിക്കാനാകില്ലെന്നുമാണ് റിപ്പോര്‍ട്ട്. ജമൈസണിന്‍റെ പകരക്കാരനെ ചെന്നൈ വൈകാത പ്രഖ്യാപിച്ചേക്കും.
ജമൈസണ്‍ സര്‍ജനെ കണ്ടുവെന്നും ഈ ആഴ്ച അവസാനത്തോട ശസ്ത്രക്രിയ ഉണ്ടാകുമെന്നും ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പരിക്കിനെത്തുടര്‍ന്ന് പുറത്തായ ജമൈസണ്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്കിന്‍റെ ഗൗരവ് കണക്കിലെടുത്ത് ജമൈസണെ ടീമില്‍ നിന്നൊഴിവാക്കുതയായിരുന്നുവെന്ന് സ്റ്റെഡ് വ്യക്തമാക്കി.
ഐപിഎല്‍ മിനി താരലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ജമൈസണെ സ്വന്തമാക്കിയത്. ഒരുവര്‍ഷത്തെ ഇടവേളക്കുശേഷമുള്ള ജമൈസണിന്‍റെ തിരിച്ചുവരവാകും ഐപിഎല്ലിലേത് എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 2021ല്‍ 15 കോടി രൂപ നല്‍കിയാണ് ജമൈസണെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ജമൈസണ് കഴിഞ്ഞിരുന്നില്ല.
'ഇനി വെസ് ക്യാപ്റ്റനല്ലല്ലോ', രാഹുലിനെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കില്ലെന്ന് ഹര്‍ഭജന്‍
ജമൈസണ് പകരം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ പേസര്‍ മാറ്റ് ഹെന്‍റിയെ ന്യൂസിലന്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് 267 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ന്യൂസിലന്‍ഡ് വഴങ്ങിയത്. മാര്‍ച്ച് 31ന് ഐപിഎല്ലിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടുക. ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. ഇതിന് ശേഷം ഏപ്രില്‍ മൂന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ചെന്നൈില്‍ ആദ്യ ഹോം മത്സരത്തിന് ധോണിയും കൂട്ടരും ഇറങ്ങും.