ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ എസ് ജി ക്രിക്കറ്റ് സ്‌കൂള്‍ മികച്ച സ്‌കോറിലേക്ക്, നിര്‍മ്മല്‍ അജിത്തിന് സെഞ്ച്വറി

Published : Oct 17, 2026, 06:47 PM IST
cricket bat ball

Synopsis

കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ കോട്ടയം വിന്റേജ് ക്ലബ്ബിനെതിരെ എസ് ജി ക്രിക്കറ്റ് സ്കൂളിന് മികച്ച സ്കോർ. മറ്റൊരു മത്സരത്തിൽ ആത്രേയ ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്ലബ്ബ് 154 റൺസിന് പുറത്തായി. മഴ കാരണം ലിറ്റിൽ മാസ്റ്റേഴ്സും ബികെ 55 കേരളയും തമ്മിലുള്ള മത്സരം തടസ്സപ്പെട്ടു.

തിരുവനന്തപുരം: 16 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള കെസിഎ ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ എറണാകുളം എസ് ജി ക്രിക്കറ്റ് സ്‌കൂളിന് മികച്ച സ്‌കോര്‍. മറ്റൊരു മത്സരത്തില്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 154 റണ്‍സിന് പുറത്തായി.

കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന എറണാകുളം എസ് ജി ക്രിക്കറ്റ് സ്‌കൂള്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 300 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ നിര്‍മ്മല്‍ അജിത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് എസ് ജിയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. നിര്‍മ്മല്‍ 126 റണ്‍സും ക്യാപ്റ്റന്‍ അര്‍ജുന്‍ വി നായര്‍ 47 റണ്‍സും നേടി. വിന്റേജിന് വേണ്ടി അര്‍മാന്‍ നിജി അഞ്ച് വിക്കറ്റ് വീഴ്ത്തി.

ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 154 റണ്‍സിന് പുറത്തായി. പത്താമനായി ഇറങ്ങി 39 റണ്‍സെടുത്ത പി ആഗ്‌നേയ് ആണ് തൃപ്പൂണിത്തുറയുടെ ടോപ് സ്‌കോറര്‍. ആത്രേയയ്ക്ക് വേണ്ടി മുഹമ്മദ് ഫാറൂഖ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 63 റണ്‍സെന്ന നിലയിലാണ്.

മഴയെ തുടര്‍ന്ന് ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബും ബികെ 55 കേരളയും തമ്മിലുള്ള മത്സരത്തില്‍ വളരെ കുറച്ച് സമയം മാത്രമാണ് കളി നടന്നത്. കളി നിര്‍ത്തുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ബികെ 55 കേരള വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ബുംറയേക്കാള്‍ ഭീഷണി സിറാജ്'; ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് മുന്‍ താരം ടിം സൗത്തി
രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും പരിഗണിക്കില്ലേ! സഞ്ജുവിനെ തഴഞ്ഞതിന് ന്യായമുണ്ടോ?