'അവനെ ടീമിൽ നിന്നൊഴിവാക്കിയത് വിശ്വസിക്കാനാവുന്നില്ല'; ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെതിരെ ആഞ്ഞടിച്ച് ഓസീസ് ഇതിഹാസം

Published : Oct 17, 2026, 03:00 PM IST
Kuldeep Yadav-Sanju Samson

Synopsis

ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറായി കളിക്കേണ്ട താരമാണ് കുൽദീപ് എന്ന് വ്യക്തമാക്കിയ ക്ലാർക്ക്, ഏത് ഫോർമാറ്റിലും വിക്കറ്റ് വീഴ്ത്താനുള്ള കഴിവാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടി.

ബെംഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നും നാലും മത്സരങ്ങളിൽ നിന്ന് ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും, രണ്ടാം മത്സരത്തിൽ നാല് ഓവറിൽ 53 റൺസ് വഴങ്ങിയതിന് പിന്നാലെയാണ് കുൽദീപിനെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലാണ്.

ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറായി കളിക്കേണ്ട താരമാണ് കുൽദീപ് എന്ന് വ്യക്തമാക്കിയ ക്ലാർക്ക്, ഏത് ഫോർമാറ്റിലും വിക്കറ്റ് വീഴ്ത്താനുള്ള കഴിവാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടി. എതിർ ടീമിനെ ഓൾ ഔട്ടാക്കാൻ നോക്കാതെ വെറും റൺസ് പ്രതിരോധിക്കാൻ മാത്രം ക്യാപ്റ്റൻമാർ ശ്രമിക്കുന്നതാണ് ഇത്തരം തിരിച്ചടികൾക്ക് കാരണമെന്നും ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കവെ ക്ലാർക്ക് കൂട്ടിച്ചേർത്തു. 56 ടി20 മത്സരങ്ങളിൽ നിന്ന് 14.20 ശരാശരിയിൽ 98 വിക്കറ്റുകൾ കുൽദീപ് നേടിയിട്ടുണ്ട്.

നിർണായക അഞ്ചാം പോരാട്ടം ഇന്ന്

പരമ്പരയിലെ നിർണായകമായ അഞ്ചാം ടി20 പോരാട്ടം ഇന്ന് ബെംഗളൂരുവിൽ നടക്കാനിരിക്കെ, കുൽദീപ് യാദവിനെ ടീമിൽ തിരികെ ഉൾപ്പെടുത്തണമെന്ന് മുൻ താരം ശ്രീവത്സ ഗോ സ്വാമിയും ആവശ്യപ്പെട്ടു. മായങ്ക് യാദവ്, പ്രിൻസ് യാദവ് തുടങ്ങിയ അനുഭവസമ്പത്തില്ലാത്ത ബൗളർമാർക്കൊപ്പം കുൽദീപിനെപ്പോലൊരു മികച്ച സ്പിന്നർ കൂടി ഉണ്ടെങ്കിൽ മാത്രമേ മിഡിൽ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു മോശം മത്സരത്തിന്‍റെ പേരിൽ കുൽദീപിനെ മാറ്റിനിർത്തി നമൻ ധീറിനെപ്പോലുള്ള പാർട്ട് ടൈം ഓൾറൗണ്ടർമാരെ ആശ്രയിക്കുന്നത് തിരിച്ചടിയാകും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ 2019-ന് ശേഷം സ്വന്തം മണ്ണിൽ ഇന്ത്യ നേരിടുന്ന ആദ്യ ടി20 പരമ്പര തോൽവിയാകും ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ടീം സെലക്ടറായി അജിത് അഗാർക്കർക്ക് പകരം രമേഷ് പവാർ; പുതിയ ചീഫ് സെലക്ടറാവുക പ്രഗ്യാൻ ഓജ
മുംബൈ ഇന്ത്യൻസിൽ വീണ്ടും വമ്പൻ അഴിച്ചുപണി, പരിശീലകസ്ഥാനം ഒഴിഞ്ഞ് മഹേല ജയവർധനെ