അടിച്ചു തകര്‍ത്ത് ഷഫാലിയു ലാനിങും, ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി

Published : Mar 05, 2023, 05:06 PM ISTUpdated : Mar 05, 2023, 05:08 PM IST
അടിച്ചു തകര്‍ത്ത് ഷഫാലിയു ലാനിങും, ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി

Synopsis

ഷഫാലി വനിതാ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും പതിനഞ്ചാം ഓവറില്‍ മൂന്ന് പന്തുകളുടെ ഇടവേളയില്‍ ഇരുവരെയും പുറത്താക്കി ഹെതര്‍ നൈറ്റ് ബാംഗ്ലൂരിന് ആശ്വസിക്കാന്‍ വക നല്‍കി.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 224 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹി ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടെയും ക്യാപ്റ്റന്‍ മെഗ് ലാനിങിന്‍റെയും അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍  സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ ഷഫാലിയും ലാനിങും ചേര്‍ന്ന് 14.3 ഓവറില്‍ 162 റണ്‍സടിച്ചശേഷമാണ് വേര്‍ പിരിഞ്ഞത്. ലാനിങ് 43 പന്തില്‍ 72 റണ്‍സെടുത്തപ്പോള്‍ ഷഫാലി 45 പന്തില്‍ 84 റണ്‍സെടുത്തു. ഇരുവരെയും ഒരോവറില്‍ പുറത്താക്കിയ ഹെതര്‍ നൈറ്റാണ് ആര്‍സിബിക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.

പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സടിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ സോഫി ഡിവൈനിനെതിരെ 20 റണ്‍സാണ് ഷഫാലിയും ലാനിങും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ആശാ ശോഭന എറിഞ്ഞ ഒമ്പതാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സടിച്ചു. പത്താം ഓവറില്‍ ഡല്‍ഹി 100 കടന്നു. 30 പന്തില്‍ ഷഫാലിയും ലാനിങും അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ പതിനാലാം ഓവറില്‍ ഡല്‍ഹി 150 കടന്നു.

ഇന്ത്യയുടെ തോല്‍വിക്ക് കാരണം അവന്‍റെ അസാന്നിധ്യം, തുറന്നു പറഞ്ഞ് ഓസീസ് ഇതിഹാസം

ഷഫാലി വനിതാ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും പതിനഞ്ചാം ഓവറില്‍ മൂന്ന് പന്തുകളുടെ ഇടവേളയില്‍ ഇരുവരെയും പുറത്താക്കി ഹെതര്‍ നൈറ്റ് ബാംഗ്ലൂരിന് ആശ്വസിക്കാന്‍ വക നല്‍കി. ഷഫാലി 45 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്സും പറത്തിയാണ് 84 റണ്‍സടിച്ചത്. ലാനിങാകട്ടെ 43 പന്തില്‍ 14 ബൗണ്ടറി അടിച്ചാണ് 72 റണ്‍സടിച്ചത്.

എന്നാല്‍ ഇരുവരും പുറത്തായശേഷമെത്തിയ ജെമീമ റോഡ്രിഗസും(15 പന്തില്‍ 22) മരിസാനെ കാപ്പും(17 പന്തില്‍ 39) തകര്‍ത്തടിച്ചതോടെ ഡല്‍ഹി 20 ഓവറില്‍ 223 റണ്‍സിലെത്തി. ആര്‍സിബിക്കായി ഹെതര്‍ നൈറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് ഫോറും മൂന്ന് സിക്സും പറത്തിയ കാപ്പാണ് ഡല്‍ഹിയെ 200 കടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി
സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?