അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഷെഫാലി വര്‍മ നയിക്കും; മലയാളി താരവും സ്‌ക്വാഡില്‍

By Web TeamFirst Published Dec 5, 2022, 3:01 PM IST
Highlights

19കാരിയായ റിച്ച ഇന്ത്യക്ക് വേണ്ടി 25 ടി20 മത്സരങ്ങളും 17 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഷെഫാലി 2019 ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയ താരമാണ്. 46 ടി20 മത്സരങ്ങളും 21 ഏകദിനങ്ങളും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചു.

മുംബൈ: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സീനിയര്‍ താരം ഷെഫാലി വര്‍മ നയിക്കും. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ഓപ്പണറാണ് ഷെഫാലി. അടുത്ത ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ശ്വേത സെഹ്രാവത് ടീമിന്റെ വൈസ് ക്യാപ്റ്റനാവും. മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചുകൊണ്ടിരിക്കുന്ന ടീമിനെ നയിക്കുന്നത് ശ്വേതയാണ്. മറ്റൊരു സീനിയര്‍ താരം റിച്ചാ ഘോഷും 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. മലയാളി താരം നജ്‌ല സിഎംഎസ് സ്റ്റാന്‍ഡ് ബൈ താരമായി ടീമിലെത്തി.

19കാരിയായ റിച്ച ഇന്ത്യക്ക് വേണ്ടി 25 ടി20 മത്സരങ്ങളും 17 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഷെഫാലി 2019 ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയ താരമാണ്. 46 ടി20 മത്സരങ്ങളും 21 ഏകദിനങ്ങളും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചു. രണ്ട് ടെസ്റ്റുകളില്‍ ഷെഫാലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായി. ടി20യില്‍ 134.52 സ്‌ട്രൈക്ക് റേറ്റിലാണ്  താരം റണ്‍ കണ്ടെത്തുന്നത്. 46 ഇന്നിംഗ്‌സില്‍ നിന്ന് 1091 റണ്‍സാണ് സമ്പാദ്യം. ശരാശരി 24.24. 

ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കും. ഡിസംബര്‍ 27 മുതല്‍ ജനുവരി 4 വരെയാണ് പരമ്പര. 14ന് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തന്നെ നേരിടും. ഗ്രൂപ്പ് ഡിയിലാണ് ന്ത്യ മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സ്‌കോട്‌ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുതാരങ്ങള്‍. 16 ടീമുകള്‍ ലോകകപ്പിന്റെ ഭാഗമാവും. ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകള്‍ വീതം അടുത്ത റൗണ്ടിലേക്ക് മുന്നേറും. നാല് ഗ്രൂപ്പില്‍ നിന്ന് 12 ടീമുകള്‍. ഇവരെ ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പായി തിരിക്കും. ഇരു ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക്. 

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, ശ്വേത സെഹ്രാവത്, റിച്ചാ ഘോഷ്, ജി തൃഷ്, സൗമ്യ തിവാരി, സോണിയ മെന്ദിയ, ഹേര്‍ലി ഗല, ഹ്രിഷിത ബസു, സോനം യാദവ്, മന്നത് കശ്യപ്, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, തിദാസ് സദു, ഫലക് നാസ്, ഷബ്‌നം എം ഡി. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ശിഖ, നജ്‌ല സിഎംസി, യഷശ്രീ.

മെസിയുടേയും ക്രിസ്റ്റിയാനോനുടേയും പേരില്‍ വാക്കുതകര്‍ക്കം; മോര്‍ഗനും ലിനേക്കറും നേര്‍ക്കുനേര്‍

click me!