ഗെയ്‌ലിനെതിരെ പന്തെറിയരുതെന്ന് ധോണി പറഞ്ഞു, എന്നാല്‍ സഹീര്‍ ഖാന്‍റെ നിര്‍ദേശം മാറ്റമുണ്ടാക്കി; ഷഹബാസ് നദീം

By Web TeamFirst Published Jun 26, 2020, 2:19 PM IST
Highlights

വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെതിരെ പന്തെറിയേണ്ട രീതി എങ്ങനെയാണ് ഒരിക്കല്‍ ധോണി പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഷഹബാസ് നദീം.

ദില്ലി: ക്രിക്കറ്റിനെ വ്യക്തമായി പഠിച്ച താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. എതിര്‍ടീമിലെ ഓരോ താരത്തേയും കൃത്യമായി അദ്ദേഹം വിലയിരുത്താറുണ്ട്. അവര്‍ക്ക് ഏത് തരത്തിലുള്ള ഫീല്‍ഡിങ് സെറ്റ് ചെയ്യണമെന്നും എങ്ങനെ ബൗളര്‍മാരെകൊണ്ട് പന്തെറിയിക്കണമെന്നും ധോണിക്കറിയാം. അത്തരത്തില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെതിരെ പന്തെറിയേണ്ട രീതി എങ്ങനെയാണ് ഒരിക്കല്‍ ധോണി പറഞ്ഞുതന്നിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഷഹബാസ് നദീം.

വിജയ് ഹസാരെ ട്രോഫിക്കായി എത്തിയപ്പോഴാണ് ധോണി ഗെയ്‌ലിനെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതന്ന്. നദീം തുടര്‍ന്നു... ''ആദ്യത്തെ വഴി നീ ഗെയ്ലിന് പന്തെറിയാതിരിക്കുക എന്നതാണ്. ഇനി എറിയുകയാണ് എങ്കില്‍ ഗെയ്ലിന്റെ വലയത്തിലേക്ക് പന്തെറിയാതിരിക്കുക. ഒന്നുകില്‍ ഗെയ്ലിന്റെ പാഡിനോട് ചേര്‍ന്നോ, അതല്ലെങ്കില്‍ ഗെയ്ലിന്റെ റേഞ്ചിന് പുറത്തായോ പന്തെറിയുക.'' ഇതായിരുന്നു ധോണി എന്നോട് പറഞ്ഞിരുന്നത്. 

ഒരിക്കല്‍ ഗെയ്‌ലിനെ പുറത്താക്കിയ കാര്യവും നദീം ഓര്‍ത്തെടുത്തു. ''2017ല്‍ ആര്‍സിബിക്കെതിരെ കളിക്കുമ്പോള്‍ ഞാന്‍ ഗെയ്‌ലിനെ പുറത്താക്കി. ഡല്‍ഹിക്ക് വേണ്ടിയാണ് ഞാന്‍ കളിച്ചിരുന്നത്. ആദ്യ പന്ത് അദ്ദേഹം സ്ലോഗ് സ്വീപ് ചെയ്തു. ആ ഓവറിലെ മൂന്നാമത്തെ പന്തില്‍ മിഡ് വിക്കറ്റില്‍ വെച്ച് ഗെയ്ലിന്റെ വിക്കറ്റ് തനിക്ക് കിട്ടി. അന്ന് സഹീര്‍ ഖാന്‍ നല്‍കിയ നിര്‍ദേശം എന്നെ സഹായിച്ചു. റ്വിസ്റ്റ് സ്പിന്‍ എറിയാനാണ് സഹീര്‍ പറഞ്ഞത്.'' നദീം പറഞ്ഞുനിര്‍ത്തി.

click me!