ഇന്ത്യന്‍ ഇതിഹാസ താരങ്ങളെ ഒഴിവാക്കി ഷഹീദ് അഫ്രീദിയുടെ എക്കാലത്തേയും ലോകകപ്പ് ടീം

By Web TeamFirst Published May 1, 2019, 2:40 PM IST
Highlights

സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും എം.എസ് ധോണിയേയും ഒഴിവാക്കി മുന്‍ പാക്കിസ്ഥാന്‍ ഷാഹിദ് അഫ്രീദിയുടെ എക്കാലത്തേയും ലോകകപ്പ് ടീം. ഒരുപാട് ക്രിക്കറ്റ് ആരാധകരുടെ നെറ്റി ചുളിക്കുന്നതാണ് അഫ്രീദിയുടെ ലോകകപ്പ് ടീം.

കറാച്ചി: സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും എം.എസ് ധോണിയേയും ഒഴിവാക്കി മുന്‍ പാക്കിസ്ഥാന്‍ ഷാഹിദ് അഫ്രീദിയുടെ എക്കാലത്തേയും ലോകകപ്പ് ടീം. ഒരുപാട് ക്രിക്കറ്റ് ആരാധകരുടെ നെറ്റി ചുളിക്കുന്നതാണ് അഫ്രീദിയുടെ ലോകകപ്പ് ടീം. ഇന്ത്യയില്‍ നിന്ന് വിരാട് കോലി മാത്രമാണ് ടീമില്‍ ഇടം നേടിയത്. അതേസമയം അഞ്ച് പാക്കിസ്ഥാന്‍ താരങ്ങള്‍ ടീമിലുണ്ട്. 

44 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 2278 റണ്‍സാണ് സച്ചിന്‍ നേടിയത്. ധോണിയാവട്ടെ ലോകത്തെ മികച്ച ഫിനിഷറും. പോരാത്തതിന് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും. ഇരുവരെയും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ആശ്ചര്യത്തോടെയാണ് ആരാധകര്‍ കാണുന്നത്. നാല് ഓസ്‌ട്രേലിയന്‍ താരങ്ങളും ഒരു ദക്ഷിണാഫ്രിക്കന്‍ താരവും ടീമിലുണ്ട്. 

ടീം ഇങ്ങനെ: സയീദ് അന്‍വര്‍, ആഡം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, വിരാട് കോലി, ഇന്‍സമാം ഉല്‍ ഹഖ്, ജാക്വസ് കല്ലിസ്, വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷെയന്‍ വോണ്‍, ഷൊയ്ബ് അക്തര്‍, സഖ്‌ലെയ്ന്‍ മുഷ്താഖ്.

click me!