ധോണിയല്ലാതെ മറ്റാര്..? ലോകകപ്പിലെ ഇന്ത്യയുടെ തുരുപ്പുചീട്ടിനെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

By Web TeamFirst Published May 1, 2019, 1:10 PM IST
Highlights

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് നിരവധി താരങ്ങള്‍ക്ക് അവസാനത്തേതാകും. അതിലൊരാള്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ എം.എസ് ധോണിയാണെന്നതില്‍ സംശയമില്ല.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് നിരവധി താരങ്ങള്‍ക്ക് അവസാനത്തേതാകും. അതിലൊരാള്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ എം.എസ് ധോണിയാണെന്നതില്‍ സംശയമില്ല.  നാലാം തവണയാണ് ധോണി ലോകകപ്പിനൊരുങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ധോണി മാന്‍ ഓഫ് ദ സീരീസ് സ്വന്തമാക്കിയിരുന്നു.

ഫോമിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും ഈ പ്രകടനത്തോടെ വിമര്‍ശകര്‍ക്ക് കനത്ത തിരിച്ചടി നല്‍കി ധോണി. ഇപ്പോള്‍ ലോകകപ്പിലും ആരാധകര്‍ക്ക് ധോണിയില്‍ പ്രതീക്ഷയേറെയാണ്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പുറയുന്നതും അതുതന്നെ. 

അദ്ദേഹം തുടര്‍ന്നു... ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് ധോണി ഒരു പ്രധാന ഘടകമാണ്. അപൂര്‍വം ചില താരങ്ങളുണ്ട്, അവര്‍ സാഹചര്യത്തിനൊത്ത് ഉയരും അതോടൊപ്പം വലിയ മത്സരങ്ങളിലും തിളങ്ങും. അത്തരത്തില്‍ ഒരു താരമാണ് എം.എസ്. ധോണി. ഏകദിന മത്സരങ്ങളില്‍ ധോണിക്ക് അധികം തിളങ്ങാന്‍ കഴിയില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഞാനതില്‍ വിശ്വസിക്കുന്നില്ല. ഫസ്റ്റ്‌പോസ്റ്റ് ഡോട്ട് കോംമിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നാസര്‍ ഹുസൈന്‍. 

ഇന്ത്യയുടെ ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചമാണെന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

click me!