പഴകുന്തോറും ഷാക്കിബിന് വീര്യമേറുന്നു! ഏകദിനത്തിന് പിന്നാലെ ടി20 ക്രിക്കറ്റിലും നേട്ടം

Published : Mar 30, 2023, 11:38 AM ISTUpdated : Mar 30, 2023, 11:42 AM IST
പഴകുന്തോറും ഷാക്കിബിന് വീര്യമേറുന്നു! ഏകദിനത്തിന് പിന്നാലെ ടി20 ക്രിക്കറ്റിലും നേട്ടം

Synopsis

ഏകദിന ഫോര്‍മാറ്റില്‍ 7000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടം ഷാക്കിബിന് സ്വന്തമായിരുന്നു.മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ, പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദി എന്നിവര്‍ക്ക് പിന്നാലെയാണ് ഷാക്കിബ് പട്ടികയിലെത്തിയത്.

ധാക്ക: അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്. അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെയാണ് ഷാക്കിബ് ഒന്നാമതെത്തിയത്. ന്യുസിലന്‍ഡ് താരം ടിം സൗത്തിയുടെ 134 വിക്കറ്റെന്ന റെക്കോര്‍ഡാണ് ഷാക്കിബ് സ്വന്തം പേരിലാക്കിയത്. നിലവില്‍ ഷാക്കിബിന് 136 വിക്കറ്റുകളുണ്ട്. രണ്ട് മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു.

നേരത്തെ, ഏകദിന ഫോര്‍മാറ്റില്‍ 7000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടം ഷാക്കിബിന് സ്വന്തമായിരുന്നു.മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ, പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദി എന്നിവര്‍ക്ക് പിന്നാലെയാണ് ഷാക്കിബ് പട്ടികയിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തിലാണ് ഷാക്കിബ് 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. സനത് ജയസൂര്യക്കും ഡാനിയേല്‍ വെട്ടോറിക്കും ശേഷം 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇടങ്കയ്യന്‍ സ്പിന്നര്‍ കൂടിയാണ് ഷാക്കിബ്. ടി20യിലും ടെസ്റ്റിലും ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരവും ഷാക്കിബാണ്. ടെസ്റ്റില്‍ 231 വിക്കറ്റ് ഷാക്കിബ് വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. മഴമൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സടിച്ചു. ലിറ്റണ്‍ ദാസിന്റെ (41 പന്തില്‍ 83) വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തിലാണ് ബംഗ്ലാദേശ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റോണി തലുക്ദാര്‍ (23 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു. ഷാക്കിബ് അല്‍ ഹസനും (24 പന്തില്‍ 38), തൗഹിദ് ഹൃദോയിയും (13 പന്തില്‍ 24) നിര്‍ണായക സംഭാവന നല്‍കി.

മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് 17 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനാണ് സാധിച്ചത്.  30 പന്തില്‍ 50 റണ്‍സ് നേടിയ ക്വേര്‍ടിസ് കാംഫെറാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഹാരി ടെക്റ്റര്‍ (22), ഗ്രഹാം ഹ്യൂം (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഷാക്കിബ് 22 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

'ഇപ്പോള്‍ അങ്ങനെ ഒരാളെ ഉള്ളു', ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര