ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ്; റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഷാക്കിബ് അല്‍ ഹസന്‍

By Web TeamFirst Published Dec 4, 2022, 4:55 PM IST
Highlights

10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷാക്കിബ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തി. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ബംഗ്ലാദേശ് ബൗളറായിരിക്കുകയാണ് ഷാക്കിബ്.

ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 41.2 ഓവറില്‍ 186ന് പുറത്തായിരുന്നു. ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കെ എല്‍ രാഹുലിന്റെ (70 പന്തില്‍ 73) ഇന്നിംഗ്‌സ് മാത്രമാണ് തുണയായത്. രോഹിത് ശര്‍മ (27), ശിഖര്‍ ധവാന്‍ (7), വിരാട് കോലി (9) ശ്രേയസ് അയ്യര്‍ (24) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ കഴിഞ്ഞരുന്നില്ല. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനും നാല് പേരെ വീഴ്ത്തിയ ഇബാദത്ത് ഹുസൈനുമാണ് ഇന്ത്യയെ തകര്‍ത്തത്. 

10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷാക്കിബ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തി. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ബംഗ്ലാദേശ് ബൗളറായിരിക്കുകയാണ് ഷാക്കിബ്. ഒന്നാകെയെടുത്താല്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുക്കുന്ന എട്ടാമത്തെ മാത്രം സ്പിന്നറാണ് ഷാക്കിബ്. മുഷ്താഖ് അഹമ്മദ്, സഖ്‌ലെയ്ന്‍ മുഷ്താഖ്, സയീദ് അജ്മല്‍ (പാകിസ്ഥാന്‍), മുത്തയ്യ മുരളീധരന്‍, അജന്ത മെന്‍ഡിസ്, അഖില ധനഞ്ജയ (ശ്രീലങ്ക), അഷ്‌ലി ജെയ്ല്‍സ് (ഇംഗ്ലണ്ട്) എന്നിവരാണ് മറ്റുതാരങ്ങള്‍. 

ഇന്ത്യ- ബംഗ്ലാദേശ് ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന് ബൗളറെന്ന റെക്കോര്‍ഡും ഷാക്കിബിന്റെ അക്കൗണ്ടിലായി. ഇതുവരെ 19 മത്സരങ്ങളില്‍ 24 വിക്കറ്റാണ് ഷാക്കിബ് വീഴ്ത്തിയത്. ആദ്യ അഞ്ച് പേരിര്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണുള്ളത്. എട്ട് മത്സരങ്ങളില്‍ 16 വിക്കറ്റ് വീഴ്ത്തിയ മുന്‍ താരം അജിത് അഗാര്‍ക്കര്‍ അഞ്ചാമതാണ്. 20 മത്സരങ്ങളില്‍ 23 വിക്കറ്റ് വീഴ്ത്തിയ മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ രണ്ടാമതാണ്. മുഷ്ഫിഖുര്‍ റഹ്മാന്‍ (ഏഴ് മത്സരങ്ങളില്‍ 20), മുഹുമ്മദ് റഫീഖ് (14 മത്സരങ്ങളില്‍ 18) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. 

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റെടുക്കുന്ന ഇടങ്കയ്യന്‍ സ്പിന്നറെന്ന റെക്കോര്‍ഡും ഷാക്കിബ് പങ്കിടുന്നു. നാലാം തവണയാണ് ഷാക്കിബ് അഞ്ച് വിക്കറ്റ് വീഴ്ത്തന്നത്. അബ്ദുര്‍ റസാഖ് (ബംഗ്ലാദേശ്), സനത് ജയസൂര്യ (ശ്രീലങ്ക) എന്നിവരും നാല് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തി. ബ്രാഡ് ഹോഗ് (ഓസ്‌ട്രേലിയ), ഡാനിയേല്‍ വെട്ടോറി (ന്യൂസിലന്‍ഡ്) എന്നിവര്‍ രണ്ട് തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്ന്തമാക്കി. ബംഗ്ലാദേശില്‍ രണ്ടാം തവണയാണ് ഷാക്കിബ് രണ്ടാം തവണയാണ് ഷാക്കിബ് അഞ്ച് വിക്കറ്റ് നേടുന്നത്. അബ്ദുര്‍ റസാഖ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേടി.

ഗോള്‍ നിറയ്ക്കുന്ന എംബാപ്പെയല്ല, ഫ്രഞ്ച് കുതിപ്പിന് പിന്നിലെ എഞ്ചിന്‍ വേറെ, ടാക്റ്റിക്സിലെ ദെഷാംസ് പവര്‍

click me!