
മുംബൈ: അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പേസ് ബൗളിംഗ് നിരയെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ജസ്പ്രീത് ബുംറ നയിക്കുന്ന നിരയിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ രഹാനെ, സീനിയര്‍ താരങ്ങളായ ഭുവനേശ്വർ കുമാറിനെയും, മുഹമ്മദ് ഷമിയെയും ഒഴിവാക്കി. യുവതാരം ഹര്‍ഷിത് റാണക്കും രഹാനെയുടെ പേസ് നിരയില്‍ സ്ഥാനമില്ല.
സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക് പങ്കുവെച്ച വീഡിയോയിലാണ് രഹാനെ ലോകകപ്പിനുള്ള അഞ്ച് പേസർമാരെ തെരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ്, ഡൽഹിയുടെ അതിവേഗ ബൗളർ മായങ്ക് യാദവ് എന്നിവരെയാണ് രഹാനെ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഗംഭീറിന് കീഴിൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായ ഹർഷിത് റാണയെയും അടുത്തിടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ പരിചയസമ്പന്നനായ ഭുവനേശ്വർ കുമാറിനെയും രഹാനെ പരിഗണിച്ചില്ല. കൂടാതെ, ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമിയെയും രഹാനെ ഒഴിവാക്കി എന്നതാണ് ശ്രദ്ധേയം. ടി20യിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിംഗിനൊപ്പം, ഇതുവരെ ഏകദിന അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത മായങ്ക് യാദവിനെ ഉൾപ്പെടുത്തിയാണ് രഹാനെ സര്‍പ്രൈസ് പേസ് നിരയെ തെരഞ്ഞെടുത്തത്. ബുംറ, സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ 2023 ഏകദിന ലോകകപ്പ് ടീമിന്‍റെയും ഭാഗമായിരുന്നു.
2027 ഒക്ടോബർ 2 മുതൽ നവംബർ 21 വരെയാണ് 12 ടീമുകൾ പങ്കെടുക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്നത്. ഒക്ടോബർ 7-ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 10-ന് ജോഹനാസ്ബർഗിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!