അശ്വിന്‍ പുറത്തേക്ക്? ഷാര്‍ദുല്‍ താക്കൂറോ ഷമിയോ ടീമിലെത്തിയേക്കും; അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

Published : Oct 10, 2023, 06:25 PM IST
അശ്വിന്‍ പുറത്തേക്ക്? ഷാര്‍ദുല്‍ താക്കൂറോ ഷമിയോ ടീമിലെത്തിയേക്കും; അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

Synopsis

ഗില്ലിന്റെ അഭാവത്തില്‍ കിഷന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി തുടരും. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായിരുന്നു. മൂന്നാമനായി വിരാട് കോലിക്ക് പകരം മറ്റാരേയും നോക്കേണ്ടതില്ല.

ദില്ലി: സ്ഥിരം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. ഡങ്കിപ്പനിയെ തുടര്‍ന്ന് അദ്ദേഹത്തിന് ആദ്യ മത്സരത്തിലും കളിക്കാനായിരുന്നില്ല. പകരക്കാരനായി എത്തിയ ഇഷാന്‍ കിഷനാവട്ടെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. നാളെ അഫ്ഗാനെതിരേയും ഇഷാന്‍ ഓപ്പണ്‍ ചെയ്യാനെത്തും. ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.

ഗില്ലിന്റെ അഭാവത്തില്‍ കിഷന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി തുടരും. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായിരുന്നു. മൂന്നാമനായി വിരാട് കോലിക്ക് പകരം മറ്റാരേയും നോക്കേണ്ടതില്ല. ആദ്യ മത്സരത്തില്‍ കോലി 85 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. നാലാമന്‍ ശ്രേയസ് അയ്യര്‍. ഓസീസിനെതിരെ ശ്രേയസും പരാജയമായിരുന്നു. റണ്‍സൊന്നുമെടുക്കാതെയാണ് താരം മടങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ അഞ്ചാമത് തുടരും. ശേഷം ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ക്രീസിലേക്ക്. 

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയേറെയാണ് ചെന്നൈയില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. അങ്ങനെ വന്നാല്‍ ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ പുറത്താവും. താരതമ്യേന ചെറിയ എതിരാളികള്‍ ആയതിനാല്‍ അശ്വിന്‍ പുറത്തിരിക്കാനാണ് സാധ്യത. മുഹമമദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് ടീമില്‍ സ്ഥാനമുറപ്പാണ്. മൂന്നാം പേസറായി ആരെത്തുമെന്നാണ് ചോദ്യം. മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴും. ഷാര്‍ദുലിന് ബാറ്റിംഗ് മികവുണ്ട്. എന്നാല്‍ ഷമി വിക്കറ്റ് ടേക്കറുമാണ്. ആരെ ഉള്‍പ്പെടുത്തുമെന്നുള്ളത് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കും.

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍ / മുഹമ്മദ് ഷമി.

ഹാസന്‍ അലിക്കിത് ഇന്ത്യ-പാക് മത്സരം മാത്രമല്ല! ബന്ധുക്കള്‍ കാത്തിരിക്കുന്നു പാകിസ്ഥാന്‍ പേസറെ നേരില്‍ കാണാന്‍

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല