ടെസ്റ്റ് റാങ്കിങ്: വമ്പന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍, ഷമി ആദ്യ പത്തില്‍

Published : Nov 17, 2019, 05:56 PM IST
ടെസ്റ്റ് റാങ്കിങ്: വമ്പന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍, ഷമി ആദ്യ പത്തില്‍

Synopsis

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളും. ഷമി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ മായങ്ക് 11ാം റാങ്കിലെത്തി.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളും. ഷമി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ മായങ്ക് 11ാം റാങ്കിലെത്തി. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവര്‍ക്കും ഗുണാമയത്. ടെസ്റ്റില്‍ ഒന്നാകെ 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്. മായങ്ക് 243 റണ്‍സ് നേടിയിരുന്നു.

790 പോയിന്റാണ് ഷമിക്കുള്ളത്. ഇത്രയും പോയിന്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസറാണ് ഷമി. കപില്‍ ദേവ് (877), ജസ്പ്രീത് ബുംറ (832) എന്നിവരാണ് മറ്റുപേസര്‍മാര്‍. ഷമി പുറമെ രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ പത്തിലുണ്ട്. ജസ്പ്രീത് ബുംറ (4), ആര്‍ അശ്വിന്‍ (10) എന്നിവരാണ് ആദ്യ പത്തിലുള്ള ബൗളര്‍മാര്‍. 

691 പോയിന്റുള്ള  മായങ്ക് 11 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നാല് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. വിരാട് കോലി (2), ചേതേശ്വര്‍ പൂജാര (4) അജിന്‍ക്യ രഹാനെ (5), രോഹിത് ശര്‍മ (10) എന്നിവരാണ് ആദ്യ പത്തില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കോച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കലഹം, ഹെസ്സനെതിരെ നടപടിയെടുത്തേക്കും
സഞ്ജുവിനെ വാഴ്ത്തി മതിയായില്ല; പ്രശംസകൊണ്ട് മൂടി ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍