ഞങ്ങള്‍ ഭ്രാന്തന്മാരാണെന്ന് തോന്നിപ്പോയി; ഈഡനിലെ ചരിത്ര ടെസ്റ്റിന്റെ ഓര്‍മകള്‍ പങ്കുവച്ച് ഷെയ്ന്‍ വോണ്‍

By Web TeamFirst Published Aug 24, 2020, 1:18 PM IST
Highlights

ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് നേടിയ 445നെതിരെ ഇന്ത്യ 171നേ് പുറത്തായി. പിന്നാലെ ഫോളോഓണ്‍ ചെയ്ത ഇന്ത്യ ഏഴിന് 657 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്ന് ഇന്ത്യ സ്വന്തമാക്കിയത്. 2001ലാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിക്കെതിര ഫോളോഓണ്‍ ചെയ്തശേഷം അവരെതന്നെ തോല്‍പ്പിക്കുമ്പോള്‍ ചരിത്രമായത്. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് നേടിയ 445നെതിരെ ഇന്ത്യ 171നേ് പുറത്തായി. പിന്നാലെ ഫോളോഓണ്‍ ചെയ്ത ഇന്ത്യ ഏഴിന് 657 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയയെ 212ന് പുറത്താക്കിയ ഇന്ത്യ 171 റണ്‍സിന്റെ വിജയമാഘോഷിച്ചു. വിവിഎസ് ലക്ഷ്മണനും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് നേടിയ 376 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഇന്നിങ്‌സില്‍ 34 ഓവര്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് മാത്രമാണ് ഓസീസിന്റെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന് വീഴ്ത്താനായത്. 152 റണ്‍സും വഴങ്ങി. ഇപ്പോള്‍ ടെസ്റ്റിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വോണ്‍. ''സ്ലിപ്പില്‍ നില്‍ക്കുന്നതും പന്തെറിയുന്നതും മാത്രം ഓര്‍മയുണ്ട്. അവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ ഗ്രൗണ്ടിന്റെ വിവിധ ഭാഗത്തേക്ക് ഓടികൊണ്ടേയിരുന്നു. 

എറിയുന്ന എല്ലാ പന്തുകളും ഗ്രൗണ്ടിന്റെ പല ദിശകളിലേക്കായിട്ട് അടിക്കുന്നതായി തോന്നി. സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ആഡം ഗില്‍ക്രിസ്റ്റുമായി എനിക്ക് ഇഷ്ടപ്പെട്ട പാട്ടിനെ കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ തൊപ്പികള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറി. എന്തൊക്കെയോ ചെയ്തുകൂട്ടി. ഞങ്ങള്‍ ഭ്രാന്തന്മാരാണെന്ന് തോന്നിപോയി.

എത്ര മനോഹരമായിട്ടാണ് ഇരുവരും കളിച്ചത്. ലക്ഷ്മണിന്റെ ഇന്നിങ്‌സിന് ഭയങ്കര ചന്തമായിരുന്നു. അതിനോട് ഒപ്പം നില്‍ക്കുന്നത് തന്നെയായിരുന്നു ദ്രാവിഡിന്റെ ഇന്നിങ്‌സും.'' വോണ്‍ പറഞ്ഞുനിത്തി.

click me!