
മെല്‍ബണ്‍: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണമുണ്ടാക്കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. സിനിമ- ക്രിക്കറ്റ് ലോകത്തെ താരങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഓസ്‌ട്രേിയന്‍ താരം ഷെയ്ന്‍ വാട്‌സണും തന്റെ വിഷമം പങ്കുവച്ചിരിക്കുകയാണ്.
ട്വിറ്ററിലാണ് വാട്‌സണ്‍ സുശാന്തിനെ കുറിച്ചെഴുതിയത്. കുറിപ്പ് ഇങ്ങനെ... ''സുശാന്തിനെ കുറിച്ചുള്ള ചിന്തിക്കാതിരിക്കാനാവുന്നില്ല. എന്തൊരു ദുരന്ത വാര്‍ത്തയാണിത്. എം എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്‌റ്റോറി കണ്ടിരിക്കെ ഇടയ്ക്ക് നിങ്ങള്‍ വിസ്മരിച്ചുപോകും, അത് സുശാന്തോ അല്ലെങ്കില്‍ എംഎസ്ഡി തന്നെയോ എന്ന്. അമ്പരിപ്പിക്കുന്ന വേഷപ്പകര്‍ച്ചയായിരുന്നു അത്. നിങ്ങളില്ലായ്മ ഒരു വലിയ വിങ്ങലാണ് ഉണ്ടാക്കിയിരിക്കുന്നത്.'' ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരം കൂടിയായ വാട്‌സണ്‍ കുറിച്ചിട്ടു.
വിദേശതാരങ്ങള്‍ അധികം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ലായിരുന്നു. നേരത്തെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!