സര്‍ഫറാസ് ഖാന് പിന്നാലെ ഷാര്‍ദുലിനും സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഓള്‍റൗണ്ടറായി ഷാര്‍ദുലോ അതോ നിതീഷ് കുമാറോ?

Published : Jun 16, 2025, 10:34 AM IST
Shardul Thakur

Synopsis

ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഷാര്‍ദുല്‍ താക്കൂര്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. സര്‍ഫറാസ് ഖാനും സെഞ്ചുറി നേടി. 

ലണ്ടന്‍: ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ സര്‍ഫറാസ് ഖാന് പിന്നാലെ തകര്‍പ്പന്‍ സെഞ്ചറിയുമായി ഓള്‍റൗണ്ടര്‍ ഷാര്‍ദൂല്‍ താക്കൂറും. 68 പന്തില്‍ ഷാര്‍ദൂല്‍ പുറത്താകാതെ

122 റണ്‍സെടുത്തു. ഇന്ത്യ എയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയ്ക്വാദിന് തിളങ്ങാനായില്ല. രണ്ട് റണ്‍സെടുത്താണ് താരം പുറത്തായത്. 76 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 101 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഔട്ടായി. ഇതിനിടെ ഇന്ന് കൂടി നടക്കേണ്ടിയിരുന്ന പരിശീലനം മത്സരം ടീം മാനേജ്‌മെന്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു. മത്സരത്തിന്റെ സ്‌കോര്‍കാര്‍ഡും മറ്റും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ 39 റണ്‍സും സായ് സുദര്‍ശന്‍ 38 റണ്‍സും നേടി.

ഷാര്‍ദ്ദുല്‍ താക്കൂര്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്നത് ഇന്ത്യക്ക് ശുഭ സൂചനയാണ്. ആദ്യ ടെസ്റ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡി വേണോ ഷാര്‍ദ്ദുല്‍ വേണോ എന്ന ഇന്ത്യയുടെ കണ്‍ഫ്യൂഷന്‍ തീര്‍ക്കുന്നതാണ് സന്നാഹ മത്സരത്തിലെ പ്രകടനം. നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ആദ്യ മത്സരത്തില്‍ 27ഉം രണ്ടാം മത്സരത്തില്‍ 19, 34 റണ്‍സും ഷാര്‍ദ്ദുല്‍ നേടിയിരുന്നു. ജൂണ്‍ 20 മുതല്‍ ലീഡ്സിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം നേടി. ബുമ്രയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ എല്‍ രാഹുലും ഒന്നാംദിനം അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഈമാസം ഇരുപതിനാണ് ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ രാഹുല്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലാവും ബാറ്റിംഗിനിറങ്ങുക. ഇംഗ്ലണ്ടില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാത്ത ഗില്‍ പരിശീലന മത്സരത്തില്‍ തിളങ്ങിയത് ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്തയാണ്. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച ആറ് ഇന്നിംഗ്സില്‍ 14.66 ശരാശരിയില്‍ 88 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. 28 റണ്‍സാണ് മികച്ച സ്‌കോര്‍. അതേസമയം, മൂന്നാം നമ്പറില്‍ ആരാകം ആദ്യ ടെസ്റ്റില്‍ കളിക്കുക എന്നതിന്റെ സൂചനകളൊന്നും ഇതുവരെ ലഭ്യമല്ല. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി മിന്നും ഫോമിലുള്ള സായ് സുദര്‍ശനാകും മൂന്നാം നമ്പറില്‍ കളിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇത്രക്കൊക്കെ ചിരിക്കാനുണ്ടോ? സഞ്ജുവിന്റെ വീഴ്ച്ച ആഘോഷിച്ച് ഗാരി കേര്‍സ്റ്റണ്‍; വൈറല്‍ വീഡിയോ
സഞ്ജുവിനെ കയ്യൊഴിയില്ല, പാകിസ്ഥാനെതിരെ ഓപ്പണ്‍ ചെയ്യും; റിങ്കു സിംഗിന്റെ സ്ഥാനം തെറിക്കും, ഇന്ത്യയുടെ സാധ്യതാ ഇലവന്‍