
ദില്ലി: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്ന് ശശി തരൂർ എം.പി. വൈഭവ് ഒരു 'തലമുറകളിലെ പ്രതിഭാസ'മാണെന്നും ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെപ്പോലെ വൈഭവിനെയും കൗമാരപ്രായത്തില്‍ തന്നെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്നും തരൂർ എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
1980-കളുടെ അവസാനത്തിൽ മുംബൈയിലെ മൈതാനങ്ങളിൽ നിന്ന് സച്ചിൻ ടെൻഡുൽക്കർ എന്ന വിസ്മയം ഉയർന്നുവന്നതിന് സമാനമായ സാഹചര്യമാണ് വൈഭവിന്‍റേതെന്ന് തരൂർ നിരീക്ഷിച്ചു. വൈഭവ് സൂര്യവന്‍ഷിയെ സീനിയർ തലത്തിലുള്ള മത്സരങ്ങളിലേക്ക് ഉടൻ കൊണ്ടുവരേണ്ടതുണ്ട്. ഇതിനുമുമ്പ് ഇത്തരത്തിൽ ക്രീസിൽ വിസ്മയം തീർത്ത 14-കാരനെ കണ്ടത് സച്ചിൻ ടെൻഡുല്‍ക്കറുടെ രൂപത്തിലാണ്. അന്ന് സച്ചിനെ നമ്മൾ അധികകാലം പുറത്ത് കാത്തിരുത്തിയിെന്നുംല്ല തരൂർ കുറിച്ചു.
ഹരാരെയിൽ നടന്ന ഫൈനലിൽ ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കുന്ന പ്രകടനമാണ് ഈ ഇടംകൈയ്യൻ ബാറ്റർ കാഴ്ചവെച്ചത്. വെറും 55 പന്തിൽ സെഞ്ചുറി തികച്ച വൈഭവ്, 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്. വൈഭവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിൽ ഇന്ത്യ 50 ഓവറിൽ 411 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ 311 റണ്‍സിന് പുറത്താക്കി 100 റണ്‍സിന്‍റെ ആധികാരിക ജയവും അണ്ടര്‍ 19 ലോകകപ്പും ഇന്ത്യ നേടി.
2025-ലെ ഐ.പി.എൽ സീസണിലൂടെ ശ്രദ്ധേയനായ വൈഭവ്, പ്രായത്തെ വെല്ലുന്ന പക്വതയാണ് ക്രീസിൽ പുറത്തെടുത്തത്. 1989-ൽ 16-ാം വയസ്സിൽ പാകിസ്ഥാനെതിരെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറിയതുപോലെ, വൈഭവിനെയും വൈകാതെ സീനിയർ ടീം ജേഴ്സിയിൽ കാണാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആറാം തവണയും അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച യുവതാരങ്ങൾക്ക് രാജ്യം ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. ബി.സി.സി.ഐ ടീമിന് 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!