പന്തിനോട് ധവാന്‍ പണ്ടേ പറഞ്ഞു, സൂക്ഷിച്ച് വണ്ടിയോടിക്കണം-വീഡിയോ

Published : Dec 31, 2022, 05:48 PM ISTUpdated : Dec 31, 2022, 05:55 PM IST
പന്തിനോട് ധവാന്‍ പണ്ടേ പറഞ്ഞു, സൂക്ഷിച്ച് വണ്ടിയോടിക്കണം-വീഡിയോ

Synopsis

ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പഴയൊരു വീഡിയോ വൈറലാവുകയാണ്. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളായിരിക്കെ റിഷഭ് പന്തും ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാനും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോ ആണിത്.

ദില്ലി: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നിന്ന ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത്. അപകടത്തില്‍ റിഷഭ് പന്തിന്‍റെ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. കത്തിയ കാറില്‍ നിന്ന് വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടിച്ചാണ് റിഷഭ് പന്ത് പുറത്തെത്തിയതും അത്ഭുതകരമായി രക്ഷപ്പെട്ടതും. അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന റിഷഭ് പന്തിന് കുറഞ്ഞത് ആറു മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് സൂചന.

ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പഴയൊരു വീഡിയോ വൈറലാവുകയാണ്. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളായിരിക്കെ റിഷഭ് പന്തും ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാനും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോ ആണിത്. ഇതില്‍ തനിക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന് റിഷഭ് പന്ത് ശിഖര്‍ ധവാനോട് ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്ന മറുപടി സൂക്ഷിച്ച് വണ്ടിയോടിക്കണം എന്നാണ്. താങ്കളുടെ ഉപദേശം ഞാന്‍ അനുസരിക്കാമെന്ന് പന്ത് ചിരിയോടെ മറുപടി പറയുകയും ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വിഡിയോ വീണ്ടും തരംഗമായത്.

സ്മൃതി മന്ഥാനയും സൂര്യകുമാര്‍ യാദവിനും സാധ്യത; അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഐസിസി അവാര്‍ഡ് ചുരുക്കപട്ടികയില്‍

 

ഇന്നലെ പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റിഷഫ് പന്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പിന്നീട് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പുതുവര്‍ഷം അമ്മയ്ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു പന്ത്. അമ്മയ്ക്ക് സര്‍പ്രൈസാവട്ടെയെന്ന് മനസിലുണ്ടായിരുന്നു. എന്നാല്‍ അതൊരു അപകടത്തില്‍ അവസാനിച്ചു. കാല്‍മുട്ടിലും കൈ മുട്ടിലുമാണ് പന്തിന് പ്രധാനമായും പരിക്കേറ്റ്. പുറത്ത് പൊള്ളലേറ്റിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്