
മൊഹാലി: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ നിരവധി അവസരങ്ങളാണ് ഋഷഭ് പന്ത് നഷ്ടപ്പെടുത്തിയത്. അഷ്ടണ്‍ ടര്‍ണര്‍, പീറ്റന്‍ ഹാന്‍ഡ്‌സ്‌കോംപ്, അലക്‌സ് ക്യാരി എന്നിവരുടെ സ്റ്റംപിങ് ചാന്‍സുകളും ഇതില്‍ ഉള്‍പ്പെടും. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാവുന്ന അവസരങ്ങളായിരുന്നിതെല്ലാം. ഇതോടെ കാണികള്‍ ധോണി... ധോണി... എന്ന് വിളിച്ചുപറയുകയും ചെയ്തു. ധോണിയെ മിസ് ചെയ്യുന്നുവെന്നുള്ള രീതിയിലായിരുന്നു ചാന്റ്.
എന്നാല്‍ പന്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കാണികളുടെ ധോണി ചാന്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധവാന്‍. ഇന്ത്യന്‍ ഓപ്പണര്‍ തുടര്‍ന്നു.... നിങ്ങള്‍ പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തരുത്. ഒരുപാട് ക്രിക്കറ്റ് കളിച്ച താരമാണ് ധോണി. എന്നാല്‍ പന്ത് യുവതാരമാണ്, കളിച്ചുവരുന്നേയുള്ളൂ. ഒരുപാട് കഴിവുള്ള താരമാണ് പന്ത്. അവനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ധവാന്‍ പറഞ്ഞു.
ആ സ്റ്റംപിങ് ചാന്‍സുകള്‍ മത്സരം നമുക്ക് അനുകൂലമാക്കുമായിരുന്നു. എന്നാലിത് ഗെയിം മാത്രമാണെന്ന് ഓര്‍മ വേണമെന്നും ധവാന്‍ ഓര്‍മിപ്പിച്ചു. നേരിയ മഞ്ഞുവീഴ്ചയും ടര്‍ണറുടെ ഇന്നിങ്‌സും തോല്‍വിക്ക് കാരണമായെന്നും ധവാന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!