ഒരു ഓവറിൽ 3 നോ ബോൾ, ഒത്തുകളിയെന്ന് സംശയം; ഷൊയ്ബ് മാലിക്കിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കി

Published : Jan 26, 2024, 12:56 PM IST
ഒരു ഓവറിൽ 3 നോ ബോൾ, ഒത്തുകളിയെന്ന് സംശയം; ഷൊയ്ബ് മാലിക്കിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കി

Synopsis

സ്പിന്നര്‍ കൂടിയായ മാലിക് മൂന്ന് നോബോളുകളെറിഞ്ഞത് എന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മാലിക്കിനെ പുറത്താക്കിയെന്ന കാര്യം ഔദ്യോഗികമായി സമ്മതിക്കാന്‍ തമീം ഇഖ്ബാല്‍ നായകനായ ഫോര്‍ച്ച്യൂണ്‍ ബാരിഷാള്‍ തയാറായിട്ടില്ല.

ധാക്ക: ബംഗ്ലാദശ് പ്രീമിയര്‍ ലീഗ് ടീമായ ഫോര്‍ച്ച്യൂണ്‍ ബാരിഷാള്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷൊയ്ബ് മാലിക്കുമായുള്ള കരാര്‍ റദ്ദാക്കി. ഖുലാന ടൈഗേഴ്സിനെതിരായ മത്സരത്തില്‍ സ്പിന്നറായ ഷൊയ്ബ് മാലിക്ക് തുടര്‍ച്ചയായി മൂന്ന് നോ ബോളുകള്‍ എറിഞ്ഞ് ഞെട്ടിച്ചിരുന്നു. ഒരു സ്പിന്നറാ യ ഷൊയ്ബ് മാലിക് തുടര്‍ച്ചയായി മൂന്ന് നോ ബോളുകള്‍ എറിഞ്ഞത് ഒത്തുകളിയുടെ ഭാഗമാണെന്ന സംശയത്തെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയത്.

ടി20 ക്രിക്കറ്റില്‍ 13000 റണ്‍സ് തികച്ച് മാലിക്ക് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാലിക്കിനെ ടി20 ലീഗില്‍ നിന്ന് പുറത്താക്കിയത് ആരാധകരെ ഞെട്ടിച്ചു. ഖുലാന ടൈഗേഴ്സിനെതിരായ മത്സരത്തില്‍ പവര്‍ പ്ലേയില്‍ പന്തെറിഞ്ഞപ്പോഴാണ് മാലിക് തുടര്‍ച്ചയായി മൂന്ന് നോ ബോളുകളെറിഞ്ഞത്. ഫ്രീ ഹിറ്റ് നിയമം നടപ്പിലായശേഷം ബൗളര്‍മാര്‍ ഒരോവറില്‍ തന്നെ ഒന്നില്‍ കൂടുതല്‍ നോ ബോളുകളെറിയുന്നത് അത്യപൂര്‍വമാണ്.

400 കോടിയോ?, മുകേഷ് അംബാനി ഭാര്യ നിത അംബാനിക്ക് സമ്മാനിച്ച ഫോണിന്‍റെ യഥാര്‍ത്ഥ വില പുറത്ത്

ഈ സാഹചര്യത്തിലാണ് സ്പിന്നര്‍ കൂടിയായ മാലിക് മൂന്ന് നോബോളുകളെറിഞ്ഞത് എന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മാലിക്കിനെ പുറത്താക്കിയെന്ന കാര്യം ഔദ്യോഗികമായി സമ്മതിക്കാന്‍ തമീം ഇഖ്ബാല്‍ നായകനായ ഫോര്‍ച്ച്യൂണ്‍ ബാരിഷാള്‍ തയാറായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മാലിക് ടീം വിട്ടുവെന്നാണ് മാലിക്കിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം ശുഭ്മാൻ ഗില്ലിന് നിര്‍ണായകം; ടീമിലെ സ്ഥാനം തുലാസിലാക്കി സര്‍ഫറാസിന്‍റെ റണ്‍വേട്ട

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവ് കൂടിയായ മാലിക് കഴിഞ്ഞ ദിവസം പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. സാനിയയുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പിരിഞ്ഞോ എന്ന സംശയങ്ങള്‍ക്കിടെയായിരുന്നു മാലിക്കിന്‍റെ മൂന്നാം വിവാഹം. ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനത്തിന് സാനിയ തന്നെയാണ് മുന്‍ കൈയെടുത്തതെന്ന് പിന്നീട് സാനിയയുടെ പിതാവ് വിശദീകരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടം
സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം