ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിലും നന്നായി ബാറ്റ് ചെയ്യാമായിരുന്നു; നിരാശ പ്രകടമാക്കി ഗവാസ്‌കര്‍

By Web TeamFirst Published Jun 23, 2021, 9:59 PM IST
Highlights

ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 170 റണ്‍സ് മാത്രമാണ് നേടിയത്. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുകയാണുണ്ടായത്.
 

സതാംപ്ടണ്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്‌സിലും മോശം പ്രകടനമായിരുന്നു ഇന്ത്യയുടേത്. ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 170 റണ്‍സ് മാത്രമാണ് നേടിയത്. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുകയാണുണ്ടായത്.

റിഷഭ് പന്തിന്റെ 41 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്. ഇപ്പോള്‍ ഇന്ത്യയുടെ ചെറിയ സ്‌കോറിനെ കുറിച്ച് സംസാരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ നിരാശയുണ്ടെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. ''ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യാമായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യമായിരുന്നു സതാംപ്ടണിലേത്. തെളിഞ്ഞ കാലാവസ്ഥയും.'' കമന്ററിക്കിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫൈനലില്‍ തോല്‍വിയുടെ വക്കിലാണ് ഇന്ത്യ. 139 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. ഇനി 54 റണ്‍സ് മാത്രമാണ് ജയിക്കാന്‍ വേണ്ടത്. കെയ്ന്‍ വില്യംസണ്‍ (18), റോസ് ടെയ്‌ലര്‍ (27) എന്നിവരാണ് ക്രീസില്‍. ഡെവോണ്‍ കോണ്‍വെ (), ടോം ലാതം () എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആര്‍ അശ്വിനാണ് രണ്ട് വിക്കറ്റുകളും.

click me!