കേദാറിന് പരിക്ക്; ലോകകപ്പിന് മുന്‍പ് ഇന്ത്യ ആശങ്കയുടെ മുള്‍മുനയില്‍

Published : May 05, 2019, 10:48 PM ISTUpdated : May 05, 2019, 11:30 PM IST
കേദാറിന് പരിക്ക്; ലോകകപ്പിന് മുന്‍പ് ഇന്ത്യ ആശങ്കയുടെ മുള്‍മുനയില്‍

Synopsis

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് കൃത്യം ഒരു മാസം മുന്‍പ് കേദാറിന് പരിക്കേറ്റത് ടീമിന് ആശങ്കയാണ്. ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കേദാര്‍ ജാദവിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ തോളിന് പരിക്കേറ്റതാണ് കാരണം. ഏകദിന ലോകകപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശങ്ക നല്‍കുന്ന വാര്‍ത്തയാണിത്. 

കേദാര്‍ പരിക്കിനെ കുറിച്ച് ടീം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെംമിംഗ് പ്രതികരിച്ചു. കേദാറിന്‍റെ ആരോഗ്യം അത്ര സുഖകരമല്ല. തിങ്കളാഴ്‌ച എക്‌സ്‌റേയ്‌ക്കും സ്‌കാനിംഗിനും വിധേയമാക്കും. ടൂര്‍ണമെന്‍റില്‍ ചെന്നൈയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാകും എന്ന് തോന്നുന്നില്ല. ലോകകപ്പാണ് കേദാറിന്‍റെ മുന്നിലുള്ള ലക്ഷ്യമെന്നും പരിക്കിന്‍റെ ആഴം നാളെ അറിയാമെന്നും അദേഹം പറഞ്ഞു. 

കിംഗ്‌സ് ഇലവന്‍ ഇന്നിംഗ്‌സിലെ 14-ാം ഓവറില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കേദാറിന് പരിക്കേറ്റത്. തുടര്‍ന്ന് താരം മൈതാനം വിടുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് കൃത്യം ഒരു മാസം മുന്‍പ് കേദാറിന് പരിക്കേറ്റത് ടീമിന് ആശങ്കയാണ്. ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം