ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് പുറത്താവാനുള്ള കാരണം തുറന്നുപറഞ്ഞ് ഗംഭീറിന്‍റെ വലംകൈയായിരുന്ന അഭിഷേക് നായര്‍

Published : Aug 20, 2025, 11:44 AM IST
Abhishek Nayar-Shreyas Iyer

Synopsis

ശ്രേയസ് എന്തുകൊണ്ട് ടീമിലെത്തിയില്ല എന്ന് എനിക്കറിയില്ല. എനിക്ക് ചോദിക്കാനുള്ളത് അവന്‍ സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയില്‍ പോലും ഇടം നേടാതിരുന്നതിനെക്കുറിച്ചാണ്.

കൊല്‍ക്കത്ത: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാതിരുന്നതില്‍ പ്രതികരിച്ച് ഇന്ത്യൻ ടീമന്‍റെ മുന്‍ സഹപരിശീലകനും കോച്ച് ഗൗതം ഗംഭീറിന്‍റെ വലം കൈയുമായിരുന്ന അഭിഷേക് നായര്‍. 15 അംഗ ടീമില്‍ പോയിട്ട് 20 അംഗ ടീമില്‍ പോലും ശ്രേയസിന് ഇടമില്ലെങ്കില്‍ സെലക്ടര്‍മാര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണെന്നും അഭിഷേക് നായര്‍ പറഞ്ഞു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിക്കുയും 17 മത്സരങ്ങളില്‍ നിന്ന് 175.07 സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സടിക്കുകയും ചെയ്ത ശ്രേയസ് എഷ്യാ കപ്പ് ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 15 അംഗ ടീമില്‍ എത്തിയില്ലെന്ന് മാത്രമല്ല, സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ച അഞ്ചുപേരിലും ശ്രേയസിന്‍റെ പേരില്ല. റിയാന്‍ പരാഗ് സറ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.

ശ്രേയസ് എന്തുകൊണ്ട് ടീമിലെത്തിയില്ല എന്ന് എനിക്കറിയില്ല. എനിക്ക് ചോദിക്കാനുള്ളത് അവന്‍ സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയില്‍ പോലും ഇടം നേടാതിരുന്നതിനെക്കുറിച്ചാണ്. പലപ്പോഴും സെലക്ഷൻ മീറ്റിംഗും അവിടെ നടക്കുന്ന ചര്‍ച്ചകളും രസകരമാണ്. പക്ഷെ ശ്രേയസിനെ 20 പേരില്‍ പോലും ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല. 15 അംഗ ടീമിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ച അഞ്ച് പേരെ കൂടി ചേര്‍ത്താണ്. അതില്‍ പോലും ഇല്ലെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ശ്രേയസ് സെലക്ടര്‍മാരുടെ പരിഗണനയിലില്ല എന്നു തന്നെയാണ്.

കാരണം, എഷ്യാ കപ്പില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പോലും പകരം റിയാന്‍ പരാഗ് അല്ലെങ്കില്‍ മറ്റാരെങ്കിലുമായിരിക്കും ടീമിലെത്തുക. അതിനര്‍ത്ഥം ശ്രേയസിനെ സെലക്ടര്‍മാര്‍ ടി20 ടീമിലേക്ക് പരിഗണിക്കുന്നതേയില്ല എന്നു തന്നെയാണ്. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ചിലരോട് അവര്‍ക്ക് ഇഷ്ടക്കൂടുതല്‍ ഉണ്ടാകാറുണ്ട്. ഒരുപക്ഷെ ശ്രേയസിനെക്കാള്‍ ഇഷ്ടമുള്ള ആളുകള്‍ ഉള്ളതുകൊണ്ടാകും അവന്‍ ടീമിലെത്താതിരുന്നതെന്നും അഭിഷേക് നായര്‍ പറഞ്ഞു.

 

ഈ ടീമിലെ ആര്‍ക്ക് പകരമാണ് ശ്രേസയിനെ ഉള്‍പ്പെടുത്തുകയെന്നും ശ്രേയസ് അവസരത്തിനായി കാത്തിരിക്കണമെന്നും ടീമിലെത്താതിരുന്നത് അവന്‍റെ തെറ്റല്ലെന്നുമായിരുന്നു ടീം സെലക്ഷനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മിസ്റ്റർ കണ്‍സിസ്റ്റന്റായി രോഹിത് ശർമ; കോഹ്‍‌‌ലിക്ക് പോലുമില്ലാത്ത അപൂർവ്വ നേട്ടം ഇനി സ്വന്തം
ജയ്‌സ്വാളിന് വിശ്രമം വേണ്ട, മുംബൈക്ക് വേണ്ടി ടി20 കളിക്കാന്‍ താരം; രോഹിത്തിന്റെ കാര്യം ഉറപ്പില്ല