ഏറെകാലം ഓര്‍ക്കാവുന്ന നിമിഷങ്ങളായിരുന്നുവത്; ന്യൂസിലന്‍ഡിനെതിരായ ഇന്നിങ്‌സിനെ കുറിച്ച് അയ്യര്‍

Published : Jan 24, 2020, 09:36 PM IST
ഏറെകാലം ഓര്‍ക്കാവുന്ന നിമിഷങ്ങളായിരുന്നുവത്; ന്യൂസിലന്‍ഡിനെതിരായ ഇന്നിങ്‌സിനെ കുറിച്ച് അയ്യര്‍

Synopsis

ഓരോ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ആരാധകന്റെയും ഉറക്കം കെടുത്തിയ ഇന്നിങ്‌സായിരുന്നു ശ്രേയസ് അയ്യരുടേത്. ഇന്ത്യ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ ക്രിസീലെത്തിയ അയ്യര്‍ 29 പന്തില്‍ 58 റണ്‍സാണ് അടിച്ചെടുത്തത്.

ഓക്‌ലന്‍ഡ്: ഓരോ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ആരാധകന്റെയും ഉറക്കം കെടുത്തിയ ഇന്നിങ്‌സായിരുന്നു ശ്രേയസ് അയ്യരുടേത്. ഇന്ത്യ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ ക്രിസീലെത്തിയ അയ്യര്‍ 29 പന്തില്‍ 58 റണ്‍സാണ് അടിച്ചെടുത്തത്. പുറത്താവാതെ നിന്ന അയ്യര്‍ ഇന്ത്യയെ 19ാം ഓവറിന്റെ അവസാന പന്തില്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അയ്യരുടെ ഇന്നിങ്‌സ്.

25കാരന്റെ കരിയറില്‍ എന്നെന്നും ഓര്‍ക്കാന്‍ പറ്റുന്ന ഇന്നിങ്‌സായിയുന്നു വെല്ലിങ്ടണിലെ ഈഡന്‍ പാര്‍ക്കിലേത്. ഇക്കാര്യം അയ്യര്‍ തുറന്നുപറയുകയും ചെയ്തു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് താരം അഭിപ്രായം പറഞ്ഞത്. ഈ ഇന്നിങ്‌സ് ഞാന്‍ ഒരുപാട് കാലം ഓര്‍ത്തിരിക്കുമെന്നായിരുന്നു അയ്യരുടെ കുറിപ്പ്. മത്സരത്തിനിടയിലെ ചില ചിത്രങ്ങളും താരം പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ട്വീറ്റ് കാണാം...

ടി20യില്‍ അയ്യരുടെ രണ്ടാം അര്‍ധ സെഞ്ചുറിയായിരുന്നിത്. ഇതോടെ ഇന്ത്യ നാലാം നമ്പറിലേക്ക് അന്വേഷിക്കുന്ന ആരെന്ന ചോദ്യത്തിനും ഉത്തരമായി. ഓക്‌ലന്‍ഡില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ 203 റണ്‍സ് നേടി. ഇന്ത്യ 19 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഇങ്ങനെ ഒരു റെക്കോഡ് ടി20 ക്രിക്കറ്റില്‍ ഇതാദ്യം; ഓക്ലന്‍ഡ് സാക്ഷ്യം വഹിച്ചത് അപൂര്‍വ നേട്ടത്തിന്‌
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്