
മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമാവാന്‍ സാധ്യത. സുഖമായെന്ന് കരുതിയിരുന്ന പുറംവേദനയാണ് ശ്രേയസിന് ഒരിക്കല്‍കൂടി അലട്ടുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സിന് പുറത്താവുമ്പോള്‍ താരത്തിന് പുറംവേദനയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ താരം പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നത്.
ഐപിഎല്ലിന് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. മാര്‍ച്ച് 22നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 23ന് കൊല്‍ക്കത്തയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം. ഇതുള്‍പ്പെടെയുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നൈറ്റ് റൈഡേഴ്‌സിന് വിലയ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രഞ്ജിയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 111 പന്തുകള്‍ നേരിട്ട ശ്രേയസിന് രണ്ട് തവണ ഫിസിയോയുടെ സഹായം തേടേണ്ടി വന്നു.
രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിവസമായിരുന്ന ഇന്നലെ താരം മുഴുവന്‍ സമയവും ഫീല്‍ഡില്‍ ഉണ്ടായിരുന്നില്ല. ശ്രേയസ് സ്‌കാനിംഗിനായി ആശുപത്രിയില്‍ പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ പരിക്കുമായി ഫിസിയോ വ്യക്തമാക്കിയതിങ്ങനെ.. ''പരിക്ക് വലിയ പ്രശ്‌നമായതായി കാണുന്നു. നട്ടെല്ലിന്റെ പരുക്ക് തന്നെയാണ് വഷളാക്കിയത്. രഞ്ജി ട്രോഫി ഫൈനലിന്റെ അഞ്ചാം ദിവസം അദ്ദേഹം കളത്തിലിറങ്ങാന്‍ സാധ്യതയില്ല. ഐപിഎല്ലിന്റെ പ്രാരംഭ മത്സരങ്ങള്‍ നഷ്ടമായേക്കും.'' ഫിസിയോ വ്യക്തമാക്കി.
അടുത്തിടെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ശ്രേയസ്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ലെന്ന കാരണം മുന്‍നിര്‍ത്തിയാണ് ശ്രേയസിനെ കരാറില്‍ നിന്നൊഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. പിന്നാലെ പുറംവേദനയെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി. ദിവസങ്ങള്‍ക്ക് ശേഷം താരത്തിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാല്‍ രഞ്ജി മത്സരങ്ങളില്‍ നിന്ന് ശ്രേയസ് വിട്ടുനിന്നു. പരിക്ക് പൂര്‍ണമായും മാറിയില്ലെന്ന് ശ്രേയസ് അറിയിക്കുകയായിരുന്നു.
പിന്നാലെ ബിസിസിഐ താരത്തിന്റെ കരാര്‍ റദ്ദാക്കി. ഇതോടെ രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ശ്രേയസ് നിര്‍ബന്ധിതനായി. സെമി ഫൈനലില്‍ തമിഴ്‌നാടിനെതിരെ രണ്ട് ഇന്നിംഗ്‌സിലും ശ്രേയസ് കളിച്ചിരുന്നു. ഇപ്പോള്‍ ഫൈനലിലും ടീമിന്റെ ഭാഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!